News
നാലു മക്കള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷമാക്കി സെയ്ഫ് അലിഖാന്, കുഞ്ഞനുജനെ താലോലിച്ച് സാറാ അലി ഖാനും, വൈറലായി ചിത്രങ്ങള്‍
നാലു മക്കള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷമാക്കി സെയ്ഫ് അലിഖാന്, കുഞ്ഞനുജനെ താലോലിച്ച് സാറാ അലി ഖാനും, വൈറലായി ചിത്രങ്ങള്‍
ബോളിവുഡില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള താരങ്ങളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. തൈമൂറിന് അനിയനായി പട്ടോഡി കുടുംബത്തിലേയ്ക്ക് ജെ കൂടിയെത്തിയ സന്തോഷത്തിലാണ് താരങ്ങളും കുടുംബാംഗങ്ങളും. ഇത്തവണത്തെ പെരുന്നാള്‍ സെയ്ഫിനെ സംബന്ധിച്ച് പ്രത്യേകതകളുള്ള ഒന്നായിരുന്നു. നാലു മക്കള്‍ക്കുമൊപ്പമായിരുന്നു സെയ്ഫിന്റെ പെരുന്നാള്‍ ആഘോഷം.
ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വളരെ പെട്ടെന്നാണ് അവ വൈറലായി മാറാറുള്ളതും.
സെയ്ഫിനൊപ്പം സാറാ അലി ഖാന്, ഇബ്രാഹിം അലി ഖാന്, തൈമൂര്‍, ജെ എന്നിവരെയും ചിത്രത്തില്‍ കാണാം. മക്കള്‍ക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രം ഇതിനകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞനിയന് ജെയെ മടിയിലെടുത്തിരിക്കുകയാണ് ചിത്രത്തില്‍ സാറാ അലി ഖാന്. സാറ തന്നെയാണ് ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഈ കുടുംബചിത്രം പങ്കുവച്ചത്.
സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്. 2012 ഒക്ടോബറില്‍ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകന് തൈമൂറിനു കൂട്ടായി കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീന സെയ്ഫ് ദമ്പതികള്‍ക്ക് ജെ ജനിച്ചത്.
