‘ഇതൊക്കെ ആരോട് എങ്ങനെ തുറന്നുപറയുമെന്ന് അറിയില്ലായിരുന്നു. ഈ സമയത്തൊന്നും ആരോടും സംസാരിച്ചിരുന്നില്ല ഒന്നിനോടും താല്പര്യം ഇല്ലാത്ത അവസ്ഥയായിരുന്നു’; പ്രണയനൈരാശ്യം ആണോ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്

വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി നടിയായി മാറിയ താരം സോഷ്യല്‍ മീഡിയയിലും സിനിമകളിലും സജീവ സാന്നിധ്യമാണ്. ഇപ്പോള്‍ പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും വിഷാദരോഗം പിടിപെട്ടിരുന്ന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള സനുഷയുടെ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് സനുഷ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു ‘കൊവിഡ് കാലം എല്ലാ തരത്തിലും വളരേയെറെ ബുദ്ധിമുട്ടുകള്‍ നല്കിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴില്‍ പരമായും പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്റെ ചിരി പോലും നഷ്ടമായി. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ, ഡിപ്രഷന്, പാനിക്ക് അറ്റാക്ക് തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.
ഇതൊക്കെ ആരോട് എങ്ങനെ തുറന്നുപറയുമെന്ന് അറിയില്ലായിരുന്നു. ഈ സമയത്തൊന്നും ആരോടും സംസാരിച്ചിരുന്നില്ല ഒന്നിനോടും താല്പര്യം ഇല്ലാത്ത അവസ്ഥയായിരുന്നു’ എന്നാണ് സനുഷ പറഞ്ഞത്. അന്ന് ആ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം പ്രണയ നൈരാശ്യമാണോ എന്നായിരുന്നുവെന്ന് സനുഷ പറയുന്നു.
തുറന്ന് പറച്ചില് നടത്തിയതിന് കാരണം ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് അത് തിരിച്ചറിയാനുള്ള വഴി ഒരുക്കുക എന്നത് മാത്രമായിരുന്നു. മറ്റുള്ള മാതാപിതാക്കളെ പോലെയായിരുന്നില്ല തന്റെ അച്ഛനും അമ്മയും എന്നും അവര്‍ എല്ലാ സഹായവുമായി എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും സനുഷ പറഞ്ഞു.
ബോഡി ഷെയ്മിങ് കമന്റുകള്‍ കാണുമ്പോള്‍ വളരെ അധികം ദേഷ്യം വരാറുണ്ട്. ‘പിസിഒഡി എന്ന അസുഖം വന്നത് കൊണ്ടാണ് എനിക്ക് തടി കൂടിയത്. പിന്നീട് ഞാന്‍ ശരീരത്തില്‍ ശ്രദ്ധിച്ചു. തടി കുറക്കാന്‍ തുടങ്ങി. ഓരോരുത്തരും പലവിധ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ചിലപ്പോള്‍ അവരുടെ ചുറ്റുപാടുകള്‍ പോലും അവരുടെ ശരീര ഘടനെ ബാധിക്കും. അതുകൊണ്ട് ബോഡി ഷെയ്മിങ് നടത്തുന്നവരോട് എനിക്ക് വെറുപ്പാണ്’ സനുഷ വ്യക്തമാക്കി.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...