ഭാനുമതി എന്ന കഥാപാത്രം ചെയ്യാന്‍ ശോഭനയും ഭാനുപ്രിയയും വേണമെന്ന് മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചിരുന്നു; അതിലേയ്ക്ക് താന്‍ എത്തപ്പെട്ടതിനെ കുറിച്ച് രേവതി പറയുന്നു

ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി ഐവി ശശി ഒരുക്കിയ ദേവാസുരം എന്ന ചിത്രം. മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി എത്തയിപ്പോള് അതിനൊപ്പം നിന്ന രേവതിയുടെ ഭാനുമതി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രേവതി അവതരിപ്പിച്ച ഭാനുമതി എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ അടക്കം ആദ്യം നിര്‍ദേശിച്ചത് മറ്റ് രണ്ട് പ്രമുഖ നടിമാരെയാണ് എന്നാണ് രേവതി പറയുന്നത്. മോഹന്‍ലാലാണ് രേവതിയെ ദേവാസുരത്തിലേക്ക് നിര്‍ദേശിച്ചതെന്ന് ഒരിക്കല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ദേവാസുരത്തില്‍ വേഷം നല്കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍, മറ്റ് നടിമാരെയാണ് മോഹന്‍ലാല്‍ ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചതെന്നും തന്നെ വിളിച്ചത് ഐ.വി ശശി സാര്‍ ആയിരുന്നെന്നും രേവതി മറുപടി പറഞ്ഞിരുന്നു.
മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്. ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു. അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു. കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്.
പക്ഷെ ഐ.വി ശശി സാറാണ് താന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും താന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് താന്‍ ഭാനുമതിയാകാന്‍ കാരണമായത് എന്നാണ് രേവതി പറഞ്ഞത്.
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...