Malayalam
രൂപവും ഭാവവും മാറി അപ്പു, സാന്ത്വനത്തില്‍ വന്‍ ട്വിസ്റ്റ്
രൂപവും ഭാവവും മാറി അപ്പു, സാന്ത്വനത്തില്‍ വന്‍ ട്വിസ്റ്റ്
ഇനി വരാനിരിക്കുന്ന സാന്ത്വനത്തിന്റെ എപ്പിസോഡ് അതീവ രസകരമായിരിക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.
ഇന്നലത്തെ എപ്പിസോഡില്‍ അമരാവതിയില്‍ അവരുടെ ഒരു അടുത്ത ബന്ധു വരുന്നുവെന്നും അതിനാല്‍ അപര്‍ണ കുറച്ചു ദിവസം അവിടെ വന്ന് നില്‍ക്കണമെന്നുമാണ് തമ്പിയുടെ ആവശ്യം. ബാലന്‍ ഈ വിഷയം ഹരിക്ക് വിട്ടുകൊടുക്കുകയാണ്. അപര്‍ണ പൊയ്‌ക്കോട്ടേ എന്നാണ് ഹരിയുടെ മറുപടി. എന്നാല്‍ അപര്‍ണക്കൊപ്പം ഹരിയും വരണമെന്ന് തമ്പി എടുത്തു പറയുന്നുണ്ട്.
അതിന് സാധ്യമെല്ലെന്നാണ് ഹരിയുടെ മറുപടി. ഹരിയുടെ പൊടുന്നനെയുള്ള പ്രതികരണം അപര്‍ണയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേ സമയം വണ്ടി അപകടത്തിലായതിന്റെ പേരില്‍ കണ്ണനെ വഴക്ക് പറഞ്ഞിരുന്ന അപര്‍ണ അതിനു സോറി പറയുന്നതായാണ് പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്. എന്താണെങ്കിലും അപര്‍ണയുടെ സ്വന്തം വീട്ടിനോടുള്ള ഈ കൂറ് സാന്ത്വനത്തില്‍ എന്തെങ്കിലുമൊക്കെ പ്രശനങ്ങള്‍ ഇനിയും സൃഷ്ടിക്കും എന്നാണ് പ്രേക്ഷകരുടെ കാഴ്ചപ്പാട്.
ശിവനോട് അഞ്ജുവിന്റെ അമ്മ സാവിത്രിയ്ക്കുണ്ടായിരുന്നു ദേഷ്യമൊക്കെ മാറിയത് നേരത്തെ കണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് മുതല്‍ വീണ്ടും കാണാന്‍ സാധിക്കുന്നതെന്നാണ് പ്രൊമോ വീഡിയോ മനസിലാക്കുന്നത്. സാവിത്രിയ്ക്കും ശങ്കരനും വീണ്ടും മരുമകനില്‍ നിന്നും മകനായി മാറുകയാണ് ശിവന്‍. സാവിത്രിയുടെ അസുഖത്തെക്കുറിച്ച് അന്വേഷിക്കാനായി അവിടേക്ക് ശിവന്‍ എത്തുന്നതായാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. പ്രൊമോ വീഡിയോ തുടങ്ങുന്നത് സാവിത്രിയും ശങ്കരനും തമ്മിലുളള സംസാരത്തോടെയാണ്.
അസുഖം കാരണം ബുദ്ധിമുട്ടുന്ന സാവിത്രിയെയാണ് ആദ്യം കാണിക്കുന്നത്. പിന്നാലെ നിന്റെ അസുഖത്തിന്റെ കാര്യം അഞ്ജുവിനെ അറിക്കാതിരുന്നാല്‍ അവളെന്ത് വിചാരിക്കും എന്ന് പറയുന്ന ശങ്കരനെയാണ് കാണുന്നത്. സാവിത്രിയുടെ അസുഖം കൂടിയ വിവരം ഇരുവരും അഞ്ജുവിനേയും ശിവനേയും അറിയിച്ചിട്ടില്ല. എന്നാല്‍ തനിക്ക് ഇപ്പോള്‍ അത്ര പ്രശ്നമൊന്നുമില്ലെന്നായിരുന്നു സാവിത്രി ശങ്കരന് നല്‍കിയ മറുപടി. മാത്രമല്ല, ശിവനും അഞ്ജുവും ഇപ്പോഴാണ് ഒന്ന് സന്തോഷത്തോടെ ജീവിച്ച് തുടങ്ങിയതെന്നും സാവിത്രി പറയുന്നു.
പിന്നാലെ വീഡിയോയില്‍ കാണിക്കുന്നത് തമ്പിയുടെ വീടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അപ്പുവും അമ്മയും തമ്മില്‍ സംസാരിക്കുന്നതായാണ് കാണുന്നത്. ഡാഡിയ്ക്ക് ഇപ്പോള്‍ ഹരിയോട് വിരോധമൊന്നുമില്ലെന്നും എന്നെങ്കിലും ഒരിക്കല്‍ ആ ബൈക്ക് ഹരിയെ തന്നെ ഏല്‍പ്പിക്കണമെന്നാണ് ആഗ്രഹം എന്നാണ് അംബിക അപ്പുവിനോട് പറയുന്നത്. തമ്പി സമ്മാനിച്ച ബുള്ളറ്റ് കഴിഞ്ഞ ദിവസം ഹരി തമ്പിയ്ക്ക് തന്നെ തിരികെ നല്‍കിയിരുന്നു. പിന്നാലെ കാണുന്നത് ശങ്കരന്റേയും സാവിത്രിയുടേയും വീട്ടിലേക്ക് വരുന്ന ശിവനേയാണ്. കൂട്ടായി ശത്രുവും ശിവന്റെ കൂടെയുണ്ട്. സാവിത്രിയുടെ അസുഖ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ശിവന്‍ എത്തിയത്.
അങ്ങനെ ആശുപത്രിയിലൊന്നും പോകേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു സാവിത്രിയുടെ മറുപടി. അടുപ്പിന് അരികില്‍ അധികനേരം നില്‍ക്കാന്‍ പറ്റുന്നില്ലെന്ന് മാത്രമേ ബുദ്ധിമുട്ടുള്ളൂവെന്നാണ് സാവിത്രി പറയുന്നത്.പിന്നെ വീണ്ടും തമ്പിയുടെ വീട്ടിലെ രംഗങ്ങളിലേക്ക് കടക്കുകയാണ് വീഡിയോ. വീട്ടിലെത്തിയ അപ്പു തന്റെ പഴയ വേഷമായ ചുരിദാറിലേക്ക് മാറുകയാണ്. നിന്നെ ഈ വേഷത്തില്‍ വീണ്ടും കണ്ടപ്പോള്‍ ആ പഴയ അപ്പുവിനെ പോലെ തന്നെയുണ്ടെന്നായിരുന്നു അമ്മയുടെ പ്രതികരണം. എന്തുകൊണ്ട് നിനക്ക് ഇതേപോലെയുള്ള വേഷം സാന്ത്വനം വീട്ടിലും ആയിക്കൂടെ എന്നും അംബിക ചോദിക്കുന്നത്. മകളെ പഴയ രൂപത്തില്‍ കണ്ടതിന്റെ സന്തോഷത്തില്‍ നില്‍ക്കുന്ന തമ്പിയേയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
പൂര്‍ണ്ണമായ കഥ ആസ്വദിക്കാം!
