Malayalam
സാന്ത്വനത്തെ തകർക്കാൻ ഒരുങ്ങി തമ്പിഅപ്പുവിനെ വീട്ടിലേക്ക് പറഞ്ഞയച്ച് ഹരി !!
സാന്ത്വനത്തെ തകർക്കാൻ ഒരുങ്ങി തമ്പിഅപ്പുവിനെ വീട്ടിലേക്ക് പറഞ്ഞയച്ച് ഹരി !!
സാന്ത്വനത്തിലെ ബാലനും ദേവിയും ശിവനും ഹരിയും അപ്പുവും അഞ്ജുവും കണ്ണനുമൊക്കെ ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്..കഴിഞ്ഞ ദിവസങ്ങളില്‍ സാന്ത്വനം വളരെ നാടകീയമായ രംഗങ്ങളിലൂടെയാണ് കടന്ന പോകുന്നത്.
സാന്ത്വനത്തിലെ ചർച്ച വിഷയം തമ്പി ഹരിയ്ക്ക് സമ്മാനിച്ച ബുള്ളറ്റ് കണ്ണന് കൊണ്ടു പോയി മറിച്ചിട്ടതും തുടര്‍ന്നത് സാന്ത്വനം വീട്ടിലുണ്ടാക്കിയ പ്രശ്നങ്ങളുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സംഭവങ്ങള്‍. ഹരി അപ്പുവിനെ തല്ലാന്‍ ഓങ്ങുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. സാന്ത്വനം കുടുംബത്തിനെതിരെ തമ്പി നടത്തിക്കൊണ്ടിരിക്കുന്നകരു നീക്കങ്ങളാണ് ഇനി പരമ്പരയിൽ.
കൃത്യമായ പ്ലാനിങ്ങിലൂടെ സാന്ത്വനത്തെ തകർത്തുതരിപ്പണമാക്കുക എന്നതാണ് തമ്പിയുടെ ഉദ്ദേശ്യം. സാന്ത്വനത്തിലെ ഓരോ ആൺതരിയെയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് തമ്പി. എന്നാൽ ആ ലിസ്റ്റിൽ നിന്നും ഹരിയെ നീക്കം ചെയ്യാൻ അപ്പുവിന്റെ ഭർത്താവ് എന്ന ഒരൊറ്റ കാരണം മാത്രം മതിയായിരുന്നു തമ്പിക്ക്. വരും ദിവസങ്ങളിലും ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാം എന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.
ഇന്നലത്തെ എപ്പിസോഡിൽ ഹരി അപ്പുവിനെ തല്ലാൻ കൈയോങ്ങിയത് അപ്പു ബാലനോട് പറയുന്നുണ്ട് … ബാലൻ അതിന് ഹരിയെ വഴക്ക് പറയുന്നു . അപ്പുവിനോട് മാപ്പ് പറയാൻ പറയുന്നുണ്ട് … അതൊക്കെ ശരിയായ കാര്യമാണ് … ഇതൊക്കയാണെങ്കിലും പറയാതിരിക്കാൻ കഴിയില്ല… സാന്ത്വനം കുടുബത്തിന്റെ മാനം അപ്പു കാത്തൂ അങ്ങനെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി.
അപ്പു തെറ്റ് എല്ലാം ഏറ്റെടുത്തു മാപ്പു പറഞ്ഞു
പുതിയ പ്രമൊ വിഡിയോയിൽ കാണിക്കുന്നത്. അപ്പുവിനേയും ഹരിയേയും വീണ്ടും തങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാനായി വരികയാണ് തമ്പിയും ്അംബികയും. തന്റെ ചേച്ചിയും ചേച്ചിയുടെ മകളും വരുന്നുണ്ടെന്നാണ് തമ്പി പറയുന്നത്. ആ വാര്‍ത്ത കേട്ടപ്പോള്‍ അപ്പുവിനും ഒരുപാട് സന്തോഷമായിട്ടുണ്ട്. ചേച്ചിയും മകളും വരുമ്പോള്‍ അപ്പുവിനെ ഒന്ന് രണ്ട് ദിവസത്തേക്ക് കൂടി വീട്ടിലേക്ക് വിടണമെന്നാണ് തമ്പി ആവശ്യപ്പെടുന്നത്. ഉടനെ ബാലന് ഹരിയോട് അഭിപ്രായം ചോദിക്കുകയാണ്. പൊയ്ക്കോട്ടെ എന്നായിരുന്നു ഹരി പറഞ്ഞത്. ഇങ്ങനെയൊരു കാര്യം ആകുമ്പോള്‍ പോകണം എന്നാണ് ഹരിയുടെ അഭിപ്രായം. പൂർണ്ണമായ കഥ ആസ്വദിക്കാം
