Malayalam
സാവിത്രിയെ രക്ഷിച്ച് ശിവന്, സാന്ത്വനത്തില്‍ ഇനി ശിവാഞ്ജലിമാരുടെ പ്രണയകാലം
സാവിത്രിയെ രക്ഷിച്ച് ശിവന്, സാന്ത്വനത്തില്‍ ഇനി ശിവാഞ്ജലിമാരുടെ പ്രണയകാലം
ഇന്നലത്തെ മെഗാ എപ്പിസോഡ് കണ്ടപ്പോളാണ് ഒരു കാര്യം മനസിലായത് ആകെ സാന്ത്വനത്തില്‍ ഹരി-അപ്പുവുമാണ് മെയിന്‍ കഥാപാത്രങ്ങള്‍ അവരുടെ ജീവിതവും തമ്പിയുടെ പ്രതികാരവും ആണ് ഈ സീരിയല്‍. ഹരിയും അപ്പു പ്രണയിച്ചു വിവാഹം കഴിക്കുന്നു അതിനെ തുടര്‍ന്നു ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് പരമ്പരയില്‍ കൂടുതല്‍ കാണിക്കുന്നത്. ഹരിയുടെ കുടുംബ സ്നേഹവും ,അപ്പുവിന് അവളുടെ കുടുംബത്തിനോടുള്ള സ്നേഹവും ഇതൊക്കെ ഇതന്നെയാണ് കുറച്ചു നാളുകളായി പരമ്പരയില്‍ പറയുന്നത് …..
മെഗാ എപ്പിസോഡില്‍ ശിവാജ്ഞലി പ്രണയം കൂടതല്‍ കാണാം എന്ന് കരുതിയപ്പോള്‍ , അപ്പുവിന്റെ പ്രശ്നങ്ങളാണ് കൂടുതല്‍ പറയുന്നത് കണ്ണന് കൊണ്ട് പോയി അപകടപ്പെടുത്തിയ വണ്ടിയെ കുറിച്ചുള്ള സംസാരമാണ് കൂടുതല്‍ . ഹരി ബൈക്ക് തമ്പിയ്ക്ക തിരിച്ചു നല്‍കിയത് അറിഞ്ഞ അപ്പു ഹരിയുമായി വഴക്കുണ്ടാക്കുന്നതാണ് ഇന്നലത്തെ ഹൈലൈറ്റ്.
പിന്നെ നമ്മള് എല്ലാവരും കാത്തിരുന്നതു പോലെ ശിവാജ്ഞലി സീനുകള്‍ ആയിരുന്നു … ശിവാജ്ഞലി ഓരോ ദിവസം കൂടുതോറും അടിപൊളി ആയി വരികയാണ്. ശിവഞ്ജലി ഇഷ്ട്ടം. ഡയറക്ടര്‍ മാമ ….. ഇതുപോലത്തെ ശിവജ്ഞലി സീന്‍ ആണ് ഞങ്ങള്‍ ആഗ്രഹിച്ചത്, അടിപൊളിയായിരുന്നു.. അപ്പുവിന്റെ വഴക്ക് സീനുകള്‍ കണ്ട് മടുത്തു…. റൂമില്‍ വന്നിട്ടുള്ള ശിവാജ്ഞലി സീനാണ് എപ്പിസോഡിന്റെ ഹൈലൈറ്റ് . അതിന് വേണ്ടി കാത്തിരുന്നത് വെറുതെ ആയില്ല. ശിവനും അഞ്ജുവും മനസ്സു തുറന്ന് ഒത്തിരി ഒത്തിരി സംസാരിച്ചു.
ഇത്രയും നല്ല എപ്പിസോഡ് തന്ന ഡയറക്ടര്‍ ആണ് ഹീറോ. സാന്ത്വനത്തിന്റെ ഹൈലൈറ്റ് ശിവജ്ഞലി തന്നെയാണ്. ഇന്നത്തെ എപ്പിസോഡില്‍ ശിവജ്ഞലിമാരുടെ അഭിനയം ഒരു രക്ഷയും ഇല്ല. എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അഞ്ജുന്റെ എല്ലാ ആഗ്രഹം സാധിച്ചു കൊടുത്ത ശിവേട്ടന് പൊളിയാണ്. എല്ലാരും പറയുന്നപോലെ ശിവാഞ്ജലിമാരുടെ സീനുകള്‍ കൂട്ടണം എന്ന് പറയുന്നില്ല. പക്ഷെ ഉള്ള സീന്‍ നല്ല രീതിയില്‍ ചെയ്യ് നല്ല ഡയലോഗ്സ് ഇല്ലെങ്കില്‍ അത് അഭിനയത്തിനെ ബാധിക്കും. ഒരു മിനിറ്റ് സീന്‍ ആണെകിലും ക്വാളിറ്റി ഡയലോഗുകള്‍ ഗുഡ് പ്രസന്റേഷന് 5 മിനുറ്റു ഫീല്‍ കിട്ടും.
അതുകൊണ്ട് നിര്‍മാതാക്കള്‍ ശ്രദ്ധിക്കുക. പുതിയ പ്രൊമോയില്‍ പറയുന്നത് സാന്ത്വനം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ് തമ്പി. മരുമകനെ കൂടെ കൂട്ടി ബാലന്റെ കുടുംബം തകര്‍ക്കാനാണ് തമ്പി ശ്രമിക്കുന്നത്. തമ്പിയുടെ പ്ലാനുകള്‍ അങ്ങനെയാണെന്ന് ബാലന് നേരത്തെ അറിഞ്ഞെങ്കിലും ഇനി മുന്നോട്ട് പോവുന്നത് എങ്ങനെയാണെന്ന് അറിയാന്‍ പ്രേക്ഷകരും ആകാംഷയിലാണ്. അതേ സമയം ശിവാഞ്ജലിമാരുടെ പ്രണയം കാണാന്‍ ആണ് താല്പര്യം കൂടുതലെന്ന് പ്രൊമോയുടെ താഴെ വന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. .പൂര്‍ണ്ണമായ കഥ ആസ്വദിക്കാം!
