മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആറാട്ട്. ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വര്‍ക്കി എന്ന ആരാധകന് ഇപ്പോള്‍ താരമാണ്.
എന്‍ജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. മോഹന്‍ലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹന്‍ലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വര്‍ക്കി.
സന്തോഷ് ഏറ്റവും അവസാനം പങ്കുവെച്ച ഫേസ്ബുക് കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. തനിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ മുറവിളി കൂട്ടിയവര്‍ക്ക് എതിരെ താന്‍ പരാതി കൊടുക്കുവാന്‍ പോവുകയാണ് എന്നാണ് പറയുന്നത്.
തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മുറവിളി കൂട്ടിയവര്‍ക്കെതിരെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്കുവാന് പോകുവാണ് എന്ന് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ സന്തോഷ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പരിഹാസങ്ങള്‍ക്കും ഭീഷണികള്‍ക്കും താരം കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടി വന്നിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...