Connect with us

കുട്ടി അപ്പുവിനെ കയ്യിലെടുത്ത് ഉമ്മവെച്ച് ലാലേട്ടന്‍; കുഞ്ഞു പ്രണവിന്റെ ചിത്രം ഏറ്റെടുത്ത് ലാലേട്ടൻ ഫാൻസും പ്രണവ് ഫാൻസും!

Malayalam

കുട്ടി അപ്പുവിനെ കയ്യിലെടുത്ത് ഉമ്മവെച്ച് ലാലേട്ടന്‍; കുഞ്ഞു പ്രണവിന്റെ ചിത്രം ഏറ്റെടുത്ത് ലാലേട്ടൻ ഫാൻസും പ്രണവ് ഫാൻസും!

കുട്ടി അപ്പുവിനെ കയ്യിലെടുത്ത് ഉമ്മവെച്ച് ലാലേട്ടന്‍; കുഞ്ഞു പ്രണവിന്റെ ചിത്രം ഏറ്റെടുത്ത് ലാലേട്ടൻ ഫാൻസും പ്രണവ് ഫാൻസും!

മോഹൻലാലിന്റെ മകൻ മലയാളികളുടെ ഹൃദയം കീഴടക്കിയത് ഒരിക്കലും അത് മോഹൻലാലിൻറെ മകൻ എന്ന ടാഗിൽ ആകില്ല. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പ്രണവ് മോഹന്‍ലാല്‍ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടും തന്റെ പെരുമാറ്റം കൊണ്ടും ലളിതമായ ജീവിതം കൊണ്ടും പ്രണവ് എന്നും യൂത്തിനിടയിൽ ശ്രദ്ധേയനായിരുന്നു.

ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് 21ാം നൂറ്റാണ്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ കൂടുതല്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റാന്‍ പ്രണവിനു കുറേക്കൂടി സാധിച്ചു.

ഇപ്പോഴിതാ മോഹന്‍ലാലുമൊത്തുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രണവ്. കുട്ടിയായ പ്രണവിനെ മോഹന്‍ലാല്‍ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ എത്തിയത്.

പ്രണവ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഹൃദയം റിലീസിന് പിന്നാലെ ഹിമാലയന്‍ യാത്രക്ക് പോയ പ്രണവ് അവിടെ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. ഇതെല്ലാം വലിയ സ്വീകാര്യതയാണ് നേടിയത്.

ഇപ്പോഴിതാ ചിത്രം 50 ദിവസം പിന്നിട്ടിരിക്കുകയാണ്. പ്രണവ്, വിനീത് ഉള്‍പ്പടെയുള്ളവര്‍ അന്‍പത് ദിവസം പിന്നിട്ടതിന്റെ പോസ്റ്റര്‍ പങ്കുവച്ചു. ചിത്രം വിജയിപ്പിച്ച ജനങ്ങള്‍ക്ക് ഹൃദയം ടീം നന്ദിയും പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

about pranav

More in Malayalam

Trending

Recent

To Top