Malayalam
നസ്രിയ വിവാഹത്തിന് സഹപാഠികളെ പോലും വിളിച്ചില്ല, ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഫഹദ് തന്നെ കൊടുത്തിരുന്നു, പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല
നസ്രിയ വിവാഹത്തിന് സഹപാഠികളെ പോലും വിളിച്ചില്ല, ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഫഹദ് തന്നെ കൊടുത്തിരുന്നു, പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല
മലയാളികള്‍ക്കേറ പ്രിയപ്പെട്ട താര ദമ്പതിമാരാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. വിവാഹശേഷം അഭിനയത്തില്‍ നസ്രിയ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെയും ഫഹദിന്റെയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രേക്ഷകര്‍ ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കാറുമുണ്ട്.
അടുത്ത മാസം ഏഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരുടെയും വിവാഹം ഏറെ ആഘോഷപൂര്‍വമായിരുന്നു കഴിഞ്ഞത്. പ്രമുഖ താരങ്ങളടക്കം സിനിമാലോകം ഒന്നടങ്കം നസ്രിയ-ഫഹദ് വിവാഹത്തിന് എത്തിയിരുന്നു. എന്നാല്‍ നസ്രിയ സഹപാഠികളെ വിവാഹം ക്ഷണിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതേ കുറിച്ച് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മകന്റെ ക്ലാസില്‍ പഠിച്ച ആളായിരുന്നിട്ടും നസ്രിയ ക്ഷണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ചാണ് ശാന്തിവിള ദിനേശ് പറയുന്നത്. യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ദിനേശ് ഇതേകുറിച്ച് പറയുന്നത്.
എന്റെ മകന്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളാണ് നസ്രിയ നസീമും ശ്രീലക്ഷ്മി ശ്രീകുമാറും. ഫാസിലുമായി എനിക്ക് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിലടക്കം ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ കല്യാണം എന്നെ വിളിച്ചില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഫഹദ് തന്നെ കൊടുത്തു എന്ന് അറിഞ്ഞു.
വിളിക്കാത്തതില്‍ എനിക്ക് പരിഭവമില്ല. പക്ഷേ എന്റെ മകന്റെ ക്ലാസില്‍ പഠിച്ച കുട്ടിയാണല്ലോ. അതുകൊണ്ട് കൂട്ടുകാരിയുടെ കല്യാണത്തിന് കൂടാന്‍ സഹപാഠികള്‍ക്ക് ആഗ്രഹമുണ്ട്. അവര്‍ വിചാരിച്ചത് ഞാന്‍ സംവിധായകനൊക്കെ ആയത് കൊണ്ട് കല്യാണകുറി കിട്ടുമെന്നാണ്. അവരെന്നെ വിളിച്ച് ഞങ്ങള്‍ മൂന്ന് പേര്‍ക്ക് നസ്രിയയുടെ കല്യാണത്തില്‍ പങ്കെടുക്കണമെന്നുണ്ട്. ഓരോ ലെറ്റര്‍ തരുമോന്ന് ചോദിച്ചു.
ഞാനെങ്ങനെ തരാനാണ്? ഫഹദോ നസ്രിയയോ ഫാസിലോ ആണ് തരേണ്ടതെന്ന് പറഞ്ഞു. എന്നെ പോലും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അല്ലാതെ പോകാന്‍ പറ്റുമോ എന്നായി അവര്‍. കല്യാണ കത്ത് ഇല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോവരുതെന്ന് പറഞ്ഞ് അവരെ ഞാന്‍ നിരുത്സാഹപ്പെടുത്തി. കൂടെ പഠിച്ചവരില്‍ രണ്ടോ മൂന്നോ പേരെയെ നസ്രിയ വിളിച്ചിട്ടുള്ളു.
സ്‌കൂള്‍ കഴിഞ്ഞ പാടെ സിനിമയില്‍ തിരക്കായതോടെ ഒന്നിച്ച് പഠിച്ചവരെ ഒക്കെ മറന്നിട്ടുണ്ടാവാം. എന്റെ മകന്‍ ഭരത് ചന്ദ്രനെയും വിളിച്ചിട്ടില്ല. അത് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എന്ത് കൊണ്ട് നസ്രിയ കൂടെ പഠിച്ച സുഹൃത്തുക്കളെ വിളിക്കാത്തതെന്ന്. പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല എന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂര്‍ ഡെയ്‌സ് ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ആ പ്രണയകാലത്തെ കുറിച്ചും നസ്രിയയെക്കുറിച്ചും ഫഹദ് ഫാസില്‍ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ബാംഗ്ലൂര്‍ ഡെയ്സ്’ എന്ന സിനിമയുടെ ഏഴാം വാര്‍ഷികവും ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിക്കുന്നു. നസ്രിയയെ പ്രണയികുകന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ. സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തും ഒപ്പം ഒരു മോതിരവും നല്‍കിയാണ് എന്റെ പ്രണയം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല.
ബാംഗ്ലൂര്‍ ഡെയ്സി’ല്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മറ്റു രണ്ടു സിനിമകളില്‍ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളില്‍ ഒരേസമയം അഭിനയിക്കുകയെന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴെല്ലാം ഞാന്‍ ‘ബാംഗ്ലൂര്‍ ഡെയ്സ്’ ലൊക്കേഷനിലേക്ക് തിരികെ പോകാന്‍ കാത്തിരുന്നു. നസ്രിയ്ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. പക്ഷേ, എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയക്ക് ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോള്‍ നസ്രിയയുടെ മറുപടി ഇതായിരുന്നു’ നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത് സ്വന്തം ഇഷ്ടത്തിന് ജീവിക്കുക’.
ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. ഇപ്പോഴും ഞാന്‍ ടി.വിയുടെ റിമോട്ട് ബാത്ത് റൂമില്‍ മറന്നു വയ്ക്കുമ്പോള്‍ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം നസ്രിയ ആവര്‍ത്തിക്കും. കഴിഞ്ഞ ഏഴു വര്‍ഷം എനിക്ക് ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ ലഭിച്ചു. ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചൊരു കുടുംബമായി നില്‍ക്കുന്നു’എന്നും ഫഹദ് ഫാസില്‍ കുറിച്ചു.
