Connect with us

റെനെ മെഡിസിറ്റിയിലെ പരീക്ഷണത്തിന്റെ ഇര; പൂർണമായും പെണ്മയിലേക്കുള്ള അവസാന ചുവട് വെപ്പായിരുന്നു; ആ നീതിയുടെ ആവശ്യം അസ്തമിച്ചു; ‘അ’നീതി സംഭവിച്ചു കഴിഞ്ഞു; ഇനിയെങ്കിലും കണ്ണുതുറക്കൂ സമൂഹമേ….; അനന്യയ്ക്ക് വേണ്ടി സോഷ്യൽ മീഡിയ !

Malayalam

റെനെ മെഡിസിറ്റിയിലെ പരീക്ഷണത്തിന്റെ ഇര; പൂർണമായും പെണ്മയിലേക്കുള്ള അവസാന ചുവട് വെപ്പായിരുന്നു; ആ നീതിയുടെ ആവശ്യം അസ്തമിച്ചു; ‘അ’നീതി സംഭവിച്ചു കഴിഞ്ഞു; ഇനിയെങ്കിലും കണ്ണുതുറക്കൂ സമൂഹമേ….; അനന്യയ്ക്ക് വേണ്ടി സോഷ്യൽ മീഡിയ !

റെനെ മെഡിസിറ്റിയിലെ പരീക്ഷണത്തിന്റെ ഇര; പൂർണമായും പെണ്മയിലേക്കുള്ള അവസാന ചുവട് വെപ്പായിരുന്നു; ആ നീതിയുടെ ആവശ്യം അസ്തമിച്ചു; ‘അ’നീതി സംഭവിച്ചു കഴിഞ്ഞു; ഇനിയെങ്കിലും കണ്ണുതുറക്കൂ സമൂഹമേ….; അനന്യയ്ക്ക് വേണ്ടി സോഷ്യൽ മീഡിയ !

ട്രാൻജെൻഡർ ആക്ടിവിസ്റ്റ് അനന്യ അലെക്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഇന്നലെ രാത്രിയായിരുന്നു. വളരെയധികം വേദനയുടെയും ഞെട്ടലോടെയുമായിരുന്നു ഈ വാർത്തയെ സുഹൃത്തുക്കളും സോഷ്യൽ മീഡിയയും കേട്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഇപ്പോഴിതാ, വൈറലാകുന്നത് ട്രാൻസ് സമൂഹത്തിനെതിയുള്ള ക്രൂരത എടുത്തുകാട്ടുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ്. കുറിപ്പെഴുതിയിരിക്കുന്നത് അർഷാദ് തലശ്ശേരിയാണ്. കുറിപ്പ് ഇങ്ങനെ !

ട്രാൻസ്ജൻഡറുകൾ എന്നാൽ ലൈംഗിക തൊഴിലാളികളാണ് എന്ന പൊതുബോധം നിലനിൽക്കുന്ന കാലത്തോളം നീതിക്ക് വേണ്ടി വലിയ കോലാഹലങ്ങൾ ഉണ്ടാകും എന്ന് തോന്നുന്നില്ല. എങ്കിലും ചില ഇടങ്ങളിൽ നിന്നും അണയാത്ത തീനാളങ്ങൾ നീതിക്ക് വേണ്ടി കത്തി ജ്വലിച്ചുകൊണ്ടിരിക്കും . അവരെ ഊതിയണക്കാൻ പരിഷ്കൃത സമൂഹത്തിൽ വികൃതമായ മനസ്സുള്ളവരും ഉണ്ടാകും.

മുഖ്യധാരാ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, കൂലിയെഴുത്ത് തൊഴിലാളികളും വലിയ ചർച്ചയാക്കാനോ വാക്കുകൾ കൊണ്ട് കവിത രചിക്കാനോ ഒന്നും പോണില്ല. കാരണം ഇന്നും ചില ഇടങ്ങളിൽ ട്രാൻസ് എന്നാൽ എന്തോ അപരാജിതരാണ്. ട്രാൻസ്ജൻഡ്രൽ ആക്ടിവിസ്റ്റ്, കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ റേഡിയോ ജോക്കി,മേക്കപ്പ് ആർട്ടിസ്റ്റ്, നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ ട്രാൻസ് വ്യക്തി. താഴേക്കിടയിൽ മാത്രം പിൻതള്ളുന്ന സമൂഹത്തിൽ നിന്നും എത്ര പൊരുതിയാവും അവർ ആ ഇടങ്ങളിൽ എത്തിയതെന്ന് ആലോചിച്ച് നോക്കൂ.

പൂർണമായും പെണ്മയിലേക്കുള്ള അവസാന ചുവട് വെപ്പായിരുന്നു കഴിഞ്ഞ വർഷം നടത്തിയ ലിംഗ മാറ്റ ശസ്ത്രക്രീയ. എറണാകുളത്തെ റെനെ മെഡിസിറ്റിയിലെ ഡോക്ടർമാരായ അർജുൻ അശോകന്റെയും മധു KS ന്റെയും നേതൃത്വത്തിൽ നടന്ന ശാസ്ത്രക്രീയക്ക് ശേഷം ഒരിക്കൽ പോലും അവൾക്ക് പഴയ പോലെ ജീവിക്കാൻ പറ്റിയില്ല എന്ന് വിഷമത്തോടെ നമ്മളോട് പറയുന്ന ഒരു വീഡിയോ കണ്ടു. ഒന്നുറക്കെ തുമ്മാനോ ചുമക്കാനോ ചിരിക്കാനോ കൂടുതൽ നേരം നിൽക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ. പരാജയപ്പെട്ട ഒരു ഓപ്പറേഷന്റെ ഇരയായിരുന്നു അവൾ.

ആ തെറ്റ് ഏറ്റു പറഞ്ഞുകൊണ്ട് അവൾക്ക് വേണ്ട നീതി കൊടുക്കാൻ ഹോസ്പിറ്റലുകാർ സമ്മതിച്ചില്ല. ഇനി ആ നീതിയുടെ ആവശ്യമില്ല.. അവൾ മരിച്ചുകഴിഞ്ഞു. അനീതി സംഭവിച്ചു കഴിഞ്ഞു. ഇത്തരം എത്ര ആത്മഹത്യകൾ കേട്ടാലാണ് നമ്മുടെ സമൂഹം ഇവരുടെ ജീവിത സാഹചര്യങ്ങളെ പറ്റി തിരിച്ചറിയുന്നത്.

ലിംഗം മാറ്റം അവരുടെ ശരീരികമായ അനിവാര്യത ആണെന്നും മാനസികമായ തിരഞ്ഞെടുപ്പാണെന്നും ആത്യന്തികമായി അവരുടെ മാത്രം ചോയ്സ്‌ ആണെന്നും ഇനി എത്ര കാലം കഴിഞ്ഞാലാണ് തിരിച്ചറിയുന്നത്. ഒരു വലിയ മെഡിക്കൽ നേഗ്ലിജൻസിന്റെ ഇരയായിയിരുന്നു അവൾ. വികൃതമായ, തകരാറുള്ള ഒരു ലിംഗം വെച്ചു കൊടുത്തു കയ്യൊഴിഞ്ഞിട്ട് അവളെ മരണത്തിലേക്ക് തള്ളി വിട്ടവരാരും ചിലപ്പോൾ വിചാരണ നേരിടില്ല.

എങ്കിലും മനസാക്ഷി മരവിച്ചു പോയിടാത്ത ഒരു വിഭാഗമുണ്ട് ഇവിടെ അവരോടായ്, അവരോട് മാത്രം ജീവന് സംരക്ഷണം നൽകേണ്ടവർ ജീവന് ഭീഷണി ആകുമ്പോൾ നമ്മുടെ മൗനം അവർക്ക് മറ്റൊരു ജീവനെടുക്കാനുള്ള ലൈസൻസാണ് ഓർക്കുക. ഇനിയും ഇത്തരത്തിൽ ഒരു ജീവൻ പോലും പരീക്ഷണത്തിന് ഇരയാകാതിരിക്കട്ടെ. അർത്ഥവത്തായ ആ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു.

about ananya

More in Malayalam

Trending

Recent

To Top