News
ഈ സൂപ്പര്‍ താരത്തിന്റെ നായികയായി ശങ്കറിന്റെ മകള്‍ അഭിനയത്തിലേയ്ക്ക്; ആകാംക്ഷയോടെ ആരാധകര്‍
ഈ സൂപ്പര്‍ താരത്തിന്റെ നായികയായി ശങ്കറിന്റെ മകള്‍ അഭിനയത്തിലേയ്ക്ക്; ആകാംക്ഷയോടെ ആരാധകര്‍
തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകനായ ശങ്കറിന്റെ ഇളയമകള്‍ അതിഥി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നു. നടന്‍ കാര്‍ത്തി നായകനായ വിരുമന്‍ എന്ന ചിത്രത്തില്‍ നായികയായാണ് അതിഥിയുടെ അരങ്ങേറ്റം. മുത്തയ്യയുടെ സംവിധാനത്തില്‍ ജോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.
കൊമ്പന് ശേഷം കാര്‍ത്തി-മുത്തയ്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ്് വിരുമന്‍. പ്രകാശ് രാജ് സൂരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പരുത്തി വീരന്‍, പയ്യ, ഞാന്‍ മഹാനല്ല തുടങ്ങിയ കാര്‍ത്തി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച യുവന്‍ ശങ്കര്‍ രാജ എട്ട് വര്‍ഷങ്ങള്‍ക്ക ശേഷം സംഗീതം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് വിരുമന്‍. 2013ല്‍ പുറത്തിറങ്ങിയ ബിരിയാണിയായിരുന്നു മുന്‍ ചിത്രം.
ഒരു ആക്ഷന്‍ എന്റര്‍ടെയിനര്‍ ആയിരിക്കും വിരുമന്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബര്‍ 18ന് തേനിയില്‍ ആരംഭിക്കും. മണിരത്‌നത്തിന്റെ പൊന്നണമിയില്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ കാര്‍ത്തി.
സൂര്യ-ജോതികയുടെ നിര്‍മാണത്തില്‍ കാര്‍ത്തിയുടെ വിജയ ചിത്രമായിരുന്നു കടൈക്കുട്ടി സിങ്കം. വിരുമനും മറ്റൊരു വിജയ ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
