Malayalam
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാന്ദ്ര തോമസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാന്ദ്ര തോമസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിര്‍മാതാവാണ് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സാന്ദ്രാ തോമസ്. റുഫീദ് ഫോട്ടോഗ്രാഫിയുടെ സാന്ദ്രാ തോമസിന്റെ ചിത്രങ്ങള്‍ക്ക് പിന്നില്‍.
ഭര്‍ത്താവ് വില്‍സണ്‍ ജോണിന് ഒപ്പമുള്ളതടക്കമുള്ള ഫോട്ടോകളാണ് സാന്ദ്രാ തോമസ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് സാന്ദ്രാ തോമസിന്റെ ഫോട്ടോകള്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും സാന്ദ്രാ തോമസിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ചലച്ചിത്ര നിര്‍മാതാവായിട്ടാണ് സാന്ദ്രാ തോമസ് ചലച്ചിത്രലോകത്ത് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സാന്ദ്രാ തോമസിന്റെ മക്കളായ തങ്കക്കൊലുസും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
