Connect with us

‘1921’ വീണ്ടും കണ്ടു, ഇനി ഒരു വാരിയംകുന്നനെ ആവശ്യമില്ല; പോസ്റ്റുമായി ഒമര്‍ലുലു

Malayalam

‘1921’ വീണ്ടും കണ്ടു, ഇനി ഒരു വാരിയംകുന്നനെ ആവശ്യമില്ല; പോസ്റ്റുമായി ഒമര്‍ലുലു

‘1921’ വീണ്ടും കണ്ടു, ഇനി ഒരു വാരിയംകുന്നനെ ആവശ്യമില്ല; പോസ്റ്റുമായി ഒമര്‍ലുലു

വിരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയത് ഏറെ വാര്‍ത്തകള്‍ക്ക് വഴിതെളിച്ചിരുന്നു. സിനിമ പ്രഖ്യാപിച്ചതും വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം വാരിയന്‍കുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

പതിനഞ്ച് കോടി രൂപയുണ്ടെങ്കില്‍ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഒമര്‍ ലുലു പറഞ്ഞത്. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണിയെ വെച്ച് 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരുമെന്നായിരുന്നു ഒമര്‍ ലുലു എഴുതിയത്.

എന്നാല്‍ ഐ വി ശശി സംവിധാനം ചെയ്ത് ‘1921’വീണ്ടും കണ്ടപ്പോള്‍ ഇനി ഒരു വാരിയംകുന്നനെ ആവശ്യമില്ലെന്ന് വ്യക്തമായതായി ഒമര്‍ ലുലു എഴുതുന്നു. ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ ഇക്ബാല്‍ക്ക പ്രൊഡ്യൂസ് ചെയ്‌തോളാം പൈസ നോക്കണ്ട ഒമര്‍ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോളാന്‍ പറഞ്ഞു.

ആ സന്തോഷത്തില്‍, ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്റ്റില്‍ ശശി സാര്‍ സംവിധാനം ചെയ്ത ‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു. കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല. ദാമോദരന്‍ മാഷും ശസി സാറും കൂടി വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘1921’ല്‍ പറഞ്ഞട്ടുണ്ട്.

ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല. കൂടെ നില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്‍ക്കും, പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാന്‍ വന്ന ഇക്ബാല്‍ക്കാക്കും നന്ദിയെന്നും ഒമര്‍ ലുലു പറയുന്നു.

More in Malayalam

Trending

Recent

To Top