ഗാന്ധിജിയുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും സബര്‍മതി സന്ദര്‍ശിക്കാനാകും ഒരുപാട് പഠിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’; വൈറലായി ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന ചിത്രങ്ങള്‍

ബോളിവുഡില്‍ നിരരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. ഇപ്പോഴിതാ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച സല്മാന് ഖാന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്. പുതിയ സിനിമയുടെ പ്രെമോഷനുമായി ഭാഗമായി ഗുജറാത്തില്‍ എത്തിയപ്പോഴാണ് സല്മാന് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത് എന്നാണ് വിവരം.
‘ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സ്ഥലം ഒരിക്കലും മറക്കില്ല. ആദ്യമായി ചര്‍ക്ക ഉപയോഗിച്ചത് രസകരമായിരുന്നു. ഗാന്ധിജിയുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും സബര്‍മതി സന്ദര്‍ശിക്കാനാകും ഒരുപാട് പഠിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് സല്മാന് സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ കുറിച്ചു.
താരം എത്തിയത് അറിഞ്ഞ് ആരാധകരും ഇരച്ചെത്തിയിരുന്നു. സല്‍മാന്റെ ആന്റിം: ദി ഫൈനല്‍ ട്രൂത്ത് എന്ന സിനിമയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി തന്റെ ഫ്ളക്സില്‍ പാലഭിഷേകം നടത്തിയതിന് എതിരെയും തിയേറ്ററില്‍ പടക്കം പൊട്ടിച്ചതിന് എതിരെയും സല്മാന് പ്രതികരിച്ചിരുന്നു.
തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കരുതെന്നും അത് അപകടമാണ് എന്നായിരുന്നു സല്മാന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മാത്രമല്ല പടക്കം അകത്തേക്ക് കയറ്റുന്നില്ലെന്ന് തിയേറ്ററിലെ സുരക്ഷാ ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും താരം ആവശ്യപ്പെട്ടു. പാലഭിഷേകം നടത്തിയതിനെയും താരം വിമര്‍ശിച്ചു.
ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര് ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. തനിക്ക് പാല് നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ, വിശന്നു വലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുക എന്നാണ് സല്മാന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം കുറിച്ചത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...