സുഹൃത്തുക്കളും സഹോദരങ്ങളും അദ്ദേഹത്തിന് ചുറ്റുമുണ്ടെങ്കിലും സല്മാന് ഏകനാണ്, അത് പലപ്പോഴും താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്; സല്മാന് ഖാനെ കുറിച്ച് പറഞ്ഞ് സംവിധായകന്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. 1988ലെ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സല്മാന് ബോളിവുഡില്‍ ഹിറ്റുകളുടെ വിസ്മയം തീര്‍ത്ത് കരിയറില്‍ തിളങ്ങുകയാണ്.
എങ്കിലും സ്വകാര്യ ജീവിതത്തില്‍ നടന് ഇപ്പോഴും ബാച്ചിലറാണ്. 55കാരനായ നടന് വിവാഹത്തിനോട് താത്പര്യം പ്രകടിപ്പിക്കുന്നില്ല. സല്‍മാന്റെ പുതിയ ചിത്രമായ ‘ആന്റി’മിന്റെ സംവിധായകന് മഹേഷ് മജ്രേക്കര്‍ പറയുന്നത്് സല്മാന് ഇതുവരെ വിവാഹം കഴിക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്നാണ്. കുടുംബവും സുഹൃത്തുക്കളുമല്ലാതെ സല്മാന് മറ്റ് അടുപ്പക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.
കരിയറില്‍ ആരും സ്വപ്നം കാണുന്ന വിജയം സ്വന്തമാക്കിയ സല്മാന് വളരെ സാധാരണമായ ജീവിതമാണ് നയിക്കുന്നത്. സുഹൃത്തുക്കളും സഹോദരങ്ങളും അദ്ദേഹത്തിന് ചുറ്റുമുണ്ടെങ്കിലും സല്മാന് ഏകനാണ്. അത് പലപ്പോഴും താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയില്‍ ഒരു ബെഡ്റൂം മാത്രമുള്ള ഫ്ളാറ്റിലാണ് അദ്ദേഹത്തിന്റെ താമസം.
താന്‍ വീട് സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹം ലിവിംഗ് റൂമിലെ സോഫയില്‍ കിടക്കുകയായിരിക്കുമെന്നും മഹേഷ് ഒരഭിമുഖത്തില്‍ പറഞ്ഞു. ഐശ്വര്യ റായ് മുതല്‍ ലൂലിയ വരെ, സല്‍മാന്റെ കാമുകിമാരെന്ന് ഗോസിപ്പ് കോളങ്ങളിലിടം നേടിയ സ്ത്രീകള്‍ നിരവധിയാണ് എങ്കിലും ഇത്തരം ഗോസിപ്പുകള്‍ക്ക് ഇത് വരെ വ്യക്തമായ ഉത്തരം നടന് നല്‍കിയിട്ടില്ല.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...