News
പ്രണവ് മോഹൻലാലിന് യുഎഇയുടെ ഗോൾഡൻ വിസ
പ്രണവ് മോഹൻലാലിന് യുഎഇയുടെ ഗോൾഡൻ വിസ
Published on
നടൻ പ്രണവ് മോഹൻലാലിന് യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ ലഭിച്ചു. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ സർക്കാർകാര്യ മേധാവി ബദ്രേയ്യ അൽ മസൌറി പ്രണവിന് ഗോൾഡൻ വീസ കൈമാറി.
മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അൽ അഹ്മദി, ഹെസ്സ അൽ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നേരത്തേ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വീസ ലഭിച്ചിരുന്നു. കലാരംഗത്തെ പ്രതിഭകൾക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും ഉൾപ്പെടെ വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്
Continue Reading
You may also like...
Related Topics:news