തന്റെ ആദ്യ സിനിമയുടെ റിലീസിന്റെ തലേ ദിവസം അബോര്‍ഷനായി, രണ്ടാമത്തെ സിനിമ ചെയ്യുമ്പോള്‍ വീണ്ടും അബോര്‍ഷനായി; പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛനായ സന്തോഷം പങ്കുവെച്ച് സജി സുരേന്ദ്രന്

കഴിഞ്ഞ ദിവസമാണ് സംവിധായകന് സജി സുരേന്ദ്രന് അച്ഛനായ സന്തോഷം പങ്കുവച്ച് എത്തിയത്. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അദ്ദേഹം അച്ഛനായത്. ഭാര്യ സംഗീത ഇരട്ടക്കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.
‘sometimes miracles come in pasir’..ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആണ്‍കുട്ടികളാണ്. ദൈവത്തിനു നന്ദി’എന്ന് കുഞ്ഞു കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സജി ഫെയ്സ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
2005ല്‍ ആണ് സംഗീതയും സജിയും വിവാഹിതരായത്. 2009ല്‍ സംഗീത ഗര്‍ഭിണിയായി. എന്നാല്‍ തന്റെ ആദ്യ സിനിമയുടെ റിലീസിന്റെ തലേ ദിവസം അബോര്‍ഷനായെന്നും സജി ഒരു മാഗസീന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷവും എന്നെക്കാളേറെ ഒരു കുഞ്ഞിനു വേണ്ടി അമ്പലങ്ങളും പള്ളികളും വഴിപാടുകളും ഒക്കെയായി ജീവിച്ചത് സംഗീതയാണ്.
2009ല്‍ ആണ് സംഗീത ആദ്യം ഗര്‍ഭിണിയായത്. എന്നാല്‍ എന്റെ ആദ്യ സിനിമ ‘ഇവര്‍ വിവാഹിതരായാല്‍’ റിലീസാകുന്നതിന്റെ തലേ ദിവസം, ഒന്നര മാസത്തില്‍ അത് അബോര്‍ട്ടായി. പിന്നീട് ‘ഫോര്‍ ഫ്രണ്ട്സ്’ ഷൂട്ടു ചെയ്യുമ്പോള്‍ സംഗീത വീണ്ടും ഗര്‍ഭിണിയായെങ്കിലും രണ്ടാം മാസത്തില്‍ അതും നഷ്ടപ്പെട്ടു.
അതിനു ശേഷം പ്രാര്‍ഥനകളും ചികിത്സകളും പ്രാര്‍ത്ഥനകളുമായി ദീര്‍ഘ കാലം. ഒടുവില്‍ ട്രീറ്റ്മെന്റും പ്രാര്‍ഥനകളും ഫലിച്ചു. മൂന്നാമത്തെ അവസരത്തില്‍ തങ്ങള്‍ക്ക് ദൈവം രണ്ട് ആണ്മക്കളെ തന്നിരിക്കുന്നു എന്നാണ് സംവിധായകന് പറയുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...