കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ സാറാസ് എന്ന ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രീതി നേടിയാണ് ചിത്രം മുന്നേറുന്നത്. ഇപ്പോഴിതാ ലോക്ഡൗണ്‍ കാലത്ത് കഥകള്‍ അയക്കാന്‍ പറഞ്ഞതിന്റെ ഫലമാണ് ‘സാറാസ്’ എന്ന സിനിമയെന്ന് പറയുകയാണ് ജൂഡ് ആന്റണി ജോസഫ്.
കഥകള്‍ വന്നുതുടങ്ങിയപ്പോള്‍ ബോറടി മാറിയെന്ന് മാത്രമല്ല രാവിലെ എഴുന്നേറ്റാല്‍ രാത്രി വരെ കഥകള്‍ വായിക്കുന്നതായി എന്റെ പണി. ഏപ്രില്‍, മെയ്, ജൂണ്‍ എന്നീ മൂന്നുമാസങ്ങള്‍ എടുത്താണ് കഥകള്‍ വായിച്ചുതീര്‍ത്തത്. മൊത്തം 1114 കഥകള്‍ വന്നിട്ടുണ്ടായിരുന്നു.
അതില്‍ ഒരു ഏഴ് കഥകള്‍ എനിക്ക് വളരെ ഇഷ്ടപ്പെടുകയും അവരോട് സ്ക്രിപ്റ്റുമായി വരാന്‍ പറയുകയും ചെയ്തു. ആ ഏഴ് പടവും പൊളിയാണ്,’ എന്നും ജൂഡ് പറയുന്നു.
സാറാസ് എടുത്തുകഴിഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള സ്ക്രിപ്റ്റുകളുടെ പടങ്ങള്‍ പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിനും ജൂഡ് മറുപടി പറഞ്ഞു. നേരത്തേ തുടങ്ങിവെച്ച വെള്ളപ്പൊക്കം എന്ന ചിത്രമാണ് താന്‍ ചെയ്യാന്‍ പോകുന്നതെന്നാണ് ജൂഡ് പറഞ്ഞത്.
ചിത്രത്തിന് സാറാസ് എന്ന് പേരിട്ടതിനെക്കുറിച്ചും ജൂഡ് ആന്റണി പറഞ്ഞു. സാറാസ് എന്ന് കേള്‍ക്കുമ്പോള്‍ തന്റെ മനസ്സില്‍ ആദ്യം വരുന്നത് സാറാസ് കറി പൗഡര്‍ ആണെന്നും പടത്തിന് പേരിടാന്‍ വളരെയധികം സമയമെടുക്കുന്നയാളാണ് താനെന്നും ജൂഡ് പറയുന്നു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...