Malayalam
ചിലയാളുകള്‍ ഈ വിഷയത്തെ അങ്ങ് വളച്ചൊടിച്ചു, സിനിമ മേഖല പ്രതിസന്ധിയില്‍ ആണെന്ന് നമുക്ക് അറിയാം, സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്; രണ്ടു ദിവസം ഒന്ന് കാത്തിരിക്കൂ എന്ന് മന്ത്രി സജി ചെറിയാന്‍
ചിലയാളുകള്‍ ഈ വിഷയത്തെ അങ്ങ് വളച്ചൊടിച്ചു, സിനിമ മേഖല പ്രതിസന്ധിയില്‍ ആണെന്ന് നമുക്ക് അറിയാം, സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്; രണ്ടു ദിവസം ഒന്ന് കാത്തിരിക്കൂ എന്ന് മന്ത്രി സജി ചെറിയാന്‍
കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രോ ഡാഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കേരളത്തിനു പുറത്തേയ്ക്ക് ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാ പ്രവര്‍ത്തകര്‍. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമ സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍.
ബഹുമാനപ്പെട്ട മോഹന്‍ലാലിന്റെ സിനിമയുടെ കത്ത് ആന്റണി പെരുമ്പാവൂര്‍ എനിക്ക് നല്‍കുന്നത് ഒരു ദിവസം മുന്‍പാണ്. ഇതില്‍ ഇത്ര പ്രഷര്‍ ഉണ്ടാക്കണ്ടേ ആവശ്യമില്ല. സിനിമ മേഖല പ്രതിസന്ധിയില്‍ ആണെന്ന് നമുക്ക് അറിയാം. സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. എത്രയും വേഗം ഷൂട്ടിങ്ങിന് അനുമതി നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.
എന്നാല്‍ ഒരു മൂന്നാം വകഭേദത്തിന്റെ സാധ്യത ഉള്ള സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോളുകളും പാലിക്കാതെ പോകാന്‍ പറ്റില്ല. അതുകൊണ്ടാണ് സീരിയലുകള്‍ക്ക് അനുമതി നല്‍കിയത്. സ്വാഭാവികമായും സിനിമയുടെ കാര്യത്തിലും ആ പരിഗണന വരാന്‍ പോകുന്നു. രണ്ടു ദിവസം ഒന്ന് കാത്തിരിക്കൂ. എല്ലാ സിനിമയും കേരളത്തില്‍ ഷൂട്ട് ചെയ്യാം. ഒരാളും എങ്ങും പോകില്ല. മോഹന്‍ലാലിനെപ്പോലുള്ള കേരളത്തിനെ സ്‌നേഹിക്കുന്നവര്‍ എങ്ങും പോകില്ല.
ചിലയാളുകള്‍ ഈ വിഷയത്തെ അങ്ങ് വളച്ചൊടിച്ചു. ചിലയാളുകള്‍, ചില മാധ്യമങ്ങള്‍ ആ വാര്‍ത്തയെ അങ്ങ് വളച്ചൊടിച്ചു. വ്യാപാരികളുടെ പ്രശ്‌നം, സിനിമയുടെ പ്രശ്‌നം അങ്ങനെ കേരളത്തില്‍ മുഴുവന്‍ പ്രശ്‌നമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് നിന്ന് ഈ പ്രതിസന്ധി അതിജീവിക്കണം. ഈ സര്‍ക്കാര്‍ കലാകാരന്മാര്‍ക്കൊപ്പമാണ്. ഏറ്റവും വേഗം ടിപിആറിന്റെ കുറവ് അനുസരിച്ച് ഷൂട്ടിങ്ങിനുള്ള അനുമതിയുടെ കാര്യം സര്‍ക്കാര്‍ ആലോചിക്കും.
അവലോകന സമിതി യോഗത്തില്‍ അതിനുള്ള തീരുമാനത്തിന് സാധ്യതയുണ്ട്. ടിപിആര്‍ നിരക്ക് നോക്കിയിട്ടല്ലേ ചെയ്യാന്‍ പറ്റൂ. തിയേറ്ററുകളും എത്രയും വേഗം തുറക്കണം എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും മോശമാണ്. വെളിച്ചം കാണാത്ത 65 സിനിമകള്‍ ഇപ്പോള്‍ ഞങ്ങളുടെ കൈയില്‍ ഇരിപ്പുണ്ട്. അതിനായാണ് ഒടിടി പ്ലാറ്റ്ഫോം പോലുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തുടങ്ങാന്‍ പദ്ധതിയിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
