Connect with us

‘ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ” ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍’; തന്റെ ശരീരത്തെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നിര്‍മല്‍ പാലാഴി

Malayalam

കോമഡി സ്‌കിറ്റുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നിര്‍മല്‍ പാലാഴി. മിനിസ്‌ക്രീനിലൂടെയെത്തി ബിഗ്‌സ്‌ക്രീനില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. 

ഇപ്പോഴിതാ തന്റെ ശരീരത്തെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. ഫേസ്ബുക്കിലൂടെയാണ് നിര്‍മല്‍ പാലാഴിയുടെ മറുപടി. നിര്‍മലിന്റെ ശരീര ഭാരത്തെക്കുറിച്ചാണ് ഒരാള്‍ പരിഹാസം നിറഞ്ഞ കമന്റ് ചെയ്തത്. 

‘എന്റെ തടിയില്‍ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്‌നമില്ല പിന്നെ ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവര്‍ക്കും എന്റെ തടിക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല. 

പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളര്‍ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് ഉദ്ദേശിച്ചു എല്ലാം തികഞ്ഞു നില്‍ക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോട്ടെ ”ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ” ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍’ നിര്‍മല്‍ പറഞ്ഞു.

അതേസമയം, നിര്‍മല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സെന്റ് എന്ന ചിത്രം നേരത്തെ യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. പതിനാറോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് സെന്റ്. ജയകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. ആത്മസംഘര്‍ഷത്തിന്റെ നെരിപ്പോടില്‍ നീറുന്ന അച്ഛന്റേയും ഭര്‍ത്താവിന്റേയും വേഷത്തിലാണ് നിര്‍മ്മല്‍ പാലാഴി ചിത്രത്തിലെത്തുന്നത്.

More in Malayalam

Trending

Recent

To Top