News
ഒടുവില്‍ പ്രേക്ഷക കാത്തിരിപ്പിന് വിരാമം; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആര് ആര് ആര്’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഒടുവില്‍ പ്രേക്ഷക കാത്തിരിപ്പിന് വിരാമം; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആര് ആര് ആര്’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ‘ആര് ആര് ആര്’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ചിത്രത്തിന് റിലീസ് ചെയ്യാന്‍ സാധിച്ചില്ല പകരം രണ്ടു റിലീസ് തീയതികള്‍ നേരത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.
‘ആര് ആര് ആര്’ കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര് പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. തെലുഗു സൂപ്പര്‍ താരങ്ങളായ രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം 400 കോടി മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. തമിഴ് നടന് സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ കെ സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്സ് വി ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലിയുമാണ്.
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് ആണ് റൈറ്റ്സ് സ്വന്തമാക്കിയ കമ്ബനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
