Malayalam
ചാനല്‍ പരിപായടിയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം, മുക്തയ്ക്കെതിരെയുള്ള വിവാദങ്ങള്‍ കടുത്തതോടെ പരസ്യമായി പ്രതികരണം അറിയിച്ച് ഭര്‍ത്താവ്
ചാനല്‍ പരിപായടിയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം, മുക്തയ്ക്കെതിരെയുള്ള വിവാദങ്ങള്‍ കടുത്തതോടെ പരസ്യമായി പ്രതികരണം അറിയിച്ച് ഭര്‍ത്താവ്
ഒരു ചാനല്‍ പരിപാടിയ്ക്കിടെ നടി മുക്ത നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടിക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
വിവാദങ്ങള്‍ കടുത്തതോടെ പ്രതികരിച്ച് മുക്ത രംഗത്തെത്തുകയും ചെയ്തിരുന്നു. മുക്തയുടെ പ്രതികരണത്തിന് താരത്തിന്റെ ഭര്‍ത്താവ് റിങ്കു ടോമി നല്കിയ കമന്റാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രചരിച്ച സ്ക്രീന്‍ ഷോട്ടാണ് വൈറല്‍.
”അവള് എന്റേതാണ്. ലോകം എന്തും പറയട്ടെ… ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ… ഒരുപാടു പേര് നമ്മളെ വിട്ടു പോയി… പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം…. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ” എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുക്ത കുറിച്ചത്. നീ നല്ല ഒരു അമ്മയാണ് ഐ ലവ് യൂ എന്നാണ് റിങ്കു കുറിച്ചത്.
എന്നാല്‍ സൈബര്‍ അറ്റാക്ക് ശക്തമായതോടെ കമന്റ് ബോക്സ് മുക്ത ഓഫ് ചെയ്യുകയും ചെയ്തു. പോസ്റ്റ് നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായി മാറിയത്. അഞ്ചു വയസുകാരി കിയാരക്ക് ഒപ്പമായിരുന്നു മുക്ത ചാനല്‍ പരിപാടിയില്‍ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്കിയ ഉത്തരമാണ് വിവാദമായത്.
‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിംഗ്, ക്ലീനിംഗ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,’ എന്നായിരുന്നു മുക്തയുടെ മറുപടി. പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ആര്‍ട്ടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള് വീട്ടമ്മ ആയി. നമ്മള് ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള് വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ,’ എന്നായിരുന്നു വിവാദമായ മുക്തയുടെ മറുപടി.
