Connect with us

മഞ്ജുചേച്ചി വളരെ സിംപിളായിരുന്നു; ഒരു ഡിമാന്റും മുന്നോട്ടു വെച്ചില്ല ; മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മഞ്ജു ചേച്ചിയും കഴിഞ്ഞത്; ക്യാമറാമാന്‍ ചന്ദ്രു പറയുന്നു !

Malayalam

മഞ്ജുചേച്ചി വളരെ സിംപിളായിരുന്നു; ഒരു ഡിമാന്റും മുന്നോട്ടു വെച്ചില്ല ; മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മഞ്ജു ചേച്ചിയും കഴിഞ്ഞത്; ക്യാമറാമാന്‍ ചന്ദ്രു പറയുന്നു !

മഞ്ജുചേച്ചി വളരെ സിംപിളായിരുന്നു; ഒരു ഡിമാന്റും മുന്നോട്ടു വെച്ചില്ല ; മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മഞ്ജു ചേച്ചിയും കഴിഞ്ഞത്; ക്യാമറാമാന്‍ ചന്ദ്രു പറയുന്നു !

സനല്‍ കുമാര്‍ ശശിധരൻ സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമ എത്തുമ്പോൾ മഞ്ജു വാര്യര്‍ വീണ്ടും നായികയാകുന്നു എന്ന പ്രത്യേകത കൂടി വരുകയാണ്.സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ മഞ്ജുവിനെ കുറിച്ച് ക്യാമറാമാന്‍ ചന്ദ്രു സെല്‍വരാജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മഞ്ജുചേച്ചിയോടൊപ്പം സിനിമ ചെയ്യാന്‍ പറ്റുന്നതിന്റെ സന്തോഷം വളരെ വലുതായിരുന്നെന്നും വളരെ സിംപിളായിരുന്നു അവരെന്നും ചന്ദ്രു പറയുന്നു. മഞ്ജു വാര്യരെപ്പോലെ ഒരു വലിയ താരം, പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം എന്തായിരുന്നു എന്ന ചോദ്യത്തിന് മഞ്ജു മാം എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നുവെന്നായിരുന്നു ചന്ദ്രുവിന്റെ മറുപടി.

മഞ്ജുചേച്ചിയോടൊപ്പം സിനിമ ചെയ്യാന്‍ പറ്റുന്നതിന്റെ സന്തോഷം വളരെ വലുതായിരുന്നു. വളരെ സിംപിളായിരുന്നു മാം. ഒരു ഡിമാന്റും മുന്നോട്ടു വെച്ചില്ല. മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മാമും ആ ദിവസങ്ങളില്‍ കഴിഞ്ഞത്. ഷൂട്ടിങ്ങ് വലിയൊരു അനുഭവമായിരുന്നു. വലിയ താരമായ മഞ്ജു മാം ഇത്ര സിംപിളായിരുന്നത് മറ്റൊരു സന്തോഷമായി, ചന്ദ്രു പറയുന്നു.

25 ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആദ്യ നാലു ദിവസം മണാലിയില്‍. അവിടെ ചെറിയൊരു ടൗണ്‍. ബേസ് ക്യാമ്പ് മണാലിയില്‍ ആയിരുന്നു. സിനിമയുടെ ആദ്യ ഭാഗം അവിടെ നിന്നാണ് ഷൂട്ട് ചെയ്തത്. പിന്നീട് മുകളിലേക്ക് കയറിത്തുടങ്ങി. മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലങ്ങളിലായിരുന്നു 15 ദിവസം കഴിഞ്ഞത്. നമ്മുടെ ഈയൊരു ജീവിത ശൈലിയില്‍ നിന്ന്, പൂര്‍ണമായും മൊബൈല്‍ ഇല്ലാത്ത ദിവസങ്ങളിലെ അനുഭവവും പുതിയതായി.

കാലാവസ്ഥയോട് ഇണങ്ങുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി എന്നതാണ് സത്യം. നമ്മള്‍ ഇടയ്ക്കിടെ ട്രക്കിങ്ങിന് പോകുന്നവരല്ലല്ലോ, അതുമായി ഇടപഴകി വരാന്‍ കുറച്ച് സമയമെടുത്തു. ഷൂട്ട് തുടങ്ങി ഓരോ ദിവസം പിന്നിടുമ്പോഴും ഞങ്ങള്‍ മെച്ചപ്പെട്ടു കൊണ്ടേയിരുന്നു. മലമുകളിലെ ഒരു തടാകത്തിനടുത്താണ് ക്ലൈമാക്സ് സീന്‍ പ്ലാന്‍ ചെയ്തത്.

പെട്ടെന്ന് ഒരു ദിവസം രാത്രി അപ്രതീക്ഷിതമായി മഞ്ഞ് വീഴ്ചയുണ്ടായി. പൊതുവേ ആഗസ്റ്റില്‍ മഞ്ഞും മഴയും അധികം ഉണ്ടാകാത്തതാണ്. എന്നാല്‍ ഞങ്ങള്‍ പോയപ്പോള്‍ സാഹചര്യം മാറി. അര്‍ധരാത്രി രണ്ട് മണിയാണ് സമയം. ഉടന്‍ കുറച്ച് ഷൂട്ട് ചെയ്യാമെന്നു പറഞ്ഞു സനലേട്ടന്‍. ഞങ്ങളുടെ ടെന്റെല്ലാം നശിച്ചു. താഴേക്ക് പോകണം എന്ന സ്ഥിതിയുണ്ടായി.

മഞ്ഞിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. മുന്‍കരുതലൊന്നും ഉണ്ടായില്ല. ഭീതിതമായ സാഹചര്യമായിരുന്നു. ഏഴ് മണിക്കൂറോളം എടുത്തു താഴെയെത്തി രക്ഷപ്പെടാന്‍. അവിടെ ക്യാമ്പില്‍ രണ്ട് ദിവസം കുടുങ്ങി. വിനോദ സഞ്ചാരികളെ കുറച്ച് കുറച്ചായി നാടുകളിലേക്ക് കൊണ്ടുപോയിത്തുടങ്ങി. പിന്നെയും അവിടെ നിന്ന് ഷൂട്ട് പൂര്‍ത്തിയാക്കിയാണ് ഞങ്ങള്‍ മടങ്ങിയത്, ചന്ദ്രു പറയുന്നു.

about koodevide

More in Malayalam

Trending

Recent

To Top