Malayalam
അഭിനയത്തിലേയ്ക്ക് തിരിച്ചെത്തി റിമി ടോമി.., എത്തുന്നത് ഈ ജനപ്രിയ പരമ്പരയില്‍; നമുക്ക് ഒന്നിച്ച് അടിച്ച് പൊളിക്കണം, കൂടെ ഉണ്ടാവണം എന്നും റിമി ടോമി
അഭിനയത്തിലേയ്ക്ക് തിരിച്ചെത്തി റിമി ടോമി.., എത്തുന്നത് ഈ ജനപ്രിയ പരമ്പരയില്‍; നമുക്ക് ഒന്നിച്ച് അടിച്ച് പൊളിക്കണം, കൂടെ ഉണ്ടാവണം എന്നും റിമി ടോമി
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
ഗായിക എന്നതിലുപരി അഭിനേത്രിയും അവതാരകയുമൊക്കെയാണ്. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി വെള്ളിത്തിരയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമ വിചാരിച്ചത് പോലെ വിജയിക്കാന്‍ സാധിക്കാതെ വന്നതോടെ താനിനി അഭിനയിക്കാനേ ഇല്ലെന്നുള്ള നിലപാടിലായിരുന്നു റിമി.
ടെലിവിഷനില്‍ അവതാരകയായിട്ടും റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവ് ആയിട്ടുമൊക്കെ റിമി സജീവമാണ്. എന്നാല്‍ വീണ്ടും അഭിനയത്തിലേക്ക് റിമി എത്തിയിരിക്കുകയാണിപ്പോള്‍. രസകരമായ കാര്യം ഇത്തവണ സിനിമയ്ക്ക് പകരം സീരിയല്‍ ആണെന്നുള്ളതാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് എന്ന പുതിയ സീരിയലിലാണ് റിമി അഭിനയിക്കുന്നത്. സീരിയലിലേക്കുള്ള റിമിയുടെ ഇന്‍ട്രോ സീനുള്ള പ്രൊമോ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
വീണ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് എത്തുന്ന സീരിയലാണ് തുമ്പപ്പൂ. വക്കീലാവാന്‍ പഠിച്ചിരുന്ന വീണയുടെ പഠനം പാതി വഴിയില്‍ മുടങ്ങി പോവുകയാണ്. പിന്നീട് പ്രശസ്തനായ ഒരു വക്കീലിന്റെ കീഴില്‍ ഗുമസ്ഥയായി ജോലി ചെയ്യുകയാണ്. വീണയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നടക്കുകയാണ്. ഇതിനിടയിലാണ് റിമി ടോമി എത്തുന്നത്. വക്കീലിന്റെ ഓഫീസിലേക്ക് വീണയ്ക്കൊപ്പം എത്തുന്ന റിമി അവിടെ ഒരു പരാതിയ്ക്ക് പരിഹാരം ഉണ്ടാവാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടെ കുറച്ച് കാലത്തേക്ക് എങ്കിലും സീരിയലില്‍ ഗായിക ഉണ്ടാവുമെന്ന് കരുതുന്നത്.
റിമി ടോമി ഡയലോഗുകള്‍ പറയുന്നതടക്കമുള്ള വീഡിയോ ആണ് പുറത്ത് വന്നത്. ‘കാറിന്റെ ചില്ല് ഉടഞ്ഞതിനെക്കാളും എന്നെ വിഷമിപ്പിച്ചത് അവരുടെ ആറ്റിറ്റിയൂഡ് ആണ്. പക്ഷേ എനിക്ക് രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമുണ്ട്. സ്വന്തം തെറ്റ് അയാള്‍ മനസിലാക്കണം. മാപ്പും പറയണം. എനിക്കെന്റെ കോംപണ്‍സേഷന്‍ കിട്ടുകയും വേണം. ഇക്കാര്യങ്ങള്‍ വീണയുടെ ഓഫീസിലെ സാറിനോടാണ് റിമി പറയുന്നത്. പുതിയ കഥാഗതിയുടെ വര്‍ണ കാഴ്ചകളുമായി, നമുക്ക് ഒന്നിച്ച് അടിച്ച് പൊളിക്കണം. കൂടെ ഉണ്ടാവണം എന്നും പറഞ്ഞാണ് റിമി ടോമി പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
നടി മൃദുല വിജയ് ആണ് വീണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച സീരിയല്‍ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തു. റിമി ടോമി എത്തുന്നതിന് മുന്‍പ് നടി അമ്പിളി ദേവിയാണ് സീരിയലിലേക്ക് വന്നത്. വീണയുടെ കൂടെ പണ്ട് പഠിച്ച കൂട്ടുകാരിയുടെ റോളിലാണ് അമ്പിളി അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതേ സമയം റിമി ടോമി വീണ്ടും അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചുള്ള രസകരമായ ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്.
ഇതിപ്പോ മനോരമയില്‍ റിമി ടോമി ഇല്ലാത്ത ഒരു പ്രോഗ്രാം പോലും ഇല്ലാത്ത അവസ്ഥ ആയല്ലോ. റിമി ചേച്ചീനെ ഇഷ്ട്ടമാണ്. പക്ഷേ അഭിനയം അത്രയ്ക്ക് പോര. ചില സമയത്ത് ആര്‍ട്ടിഫിഷന്‍ ഫീല്‍ ആണ് കാണുമ്പോള്‍ തോന്നുന്നത്. സീരിയല്‍ ആയതോണ്ട് ഓക്കെ ആയിരിക്കും. സീരിയലില്‍ പ്രൊമോഷന്‍ വേണ്ടി സെലിബ്രിറ്റീസ് വരാറുണ്ട്. അങ്ങനെ എന്തെങ്കിലും ആയിരിക്കുമോ എന്ന സംശയങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്. അതേസമയം അതിഥി വേഷത്തിന് സമാനമായി ചെറിയൊരു കഥാപാത്രം തന്നെയായിരിക്കും റിമിയുടേത് എന്നാണ് അറിയുന്നത്.
പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേയ്ക്ക് എത്തിയിരുന്നു. മുക്തയ്‌ക്കൊപ്പം ചെയ്ത പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.
മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങി വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.
