Malayalam
അടുത്ത വീട്ടിലേയ്ക്ക് വിളിച്ച് റിമിയ്ക്ക് ഫോണ്‍ കൊടുക്കാമോന്ന് ചോദിച്ചു, പക്ഷേ മമ്മി പോയി ആര്‍ക്കാടാ ഫോണ്‍ കൊടുക്കേണ്ടെന്ന് തിരിച്ച് ചോദിച്ചു, മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എനിക്കിട്ട് രണ്ട് തല്ലും തന്നു; വൈറലായി റിമിയുടെ വാക്കുകള്‍
അടുത്ത വീട്ടിലേയ്ക്ക് വിളിച്ച് റിമിയ്ക്ക് ഫോണ്‍ കൊടുക്കാമോന്ന് ചോദിച്ചു, പക്ഷേ മമ്മി പോയി ആര്‍ക്കാടാ ഫോണ്‍ കൊടുക്കേണ്ടെന്ന് തിരിച്ച് ചോദിച്ചു, മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എനിക്കിട്ട് രണ്ട് തല്ലും തന്നു; വൈറലായി റിമിയുടെ വാക്കുകള്‍
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടന്‍ റിമിയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പണ്ട് ഇരുവരും വിവാഹത്തിന് ശേഷം നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയും വിവാഹ മോചനത്തിന് ശേഷം റിമി നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
റിമിയെ സഹിക്കുന്നത് എങ്ങനെയാണെന്ന അവതാരകന്റെ ചോദ്യത്തിന് റോയിസ് നല്‍കുന്ന മറുപടി, അതൊരു സുഖമാണ് എന്നായിരുന്നു. റിമിയ്ക്ക് പിആര്‍ വര്‍ക്കൊന്നും അന്നും ഇന്നുമില്ലെന്നും അതെന്താണെന്ന് ഇടയ്ക്ക് ചോദിക്കാറുണ്ടെന്നും റോയിസ് പറയുന്നു. അതിനു പലപ്പോഴും റിമി പറയുന്ന മറുപടി അത് അവസരങ്ങള്‍ എന്നെ തേടി വന്നതാണ്. അത് വന്നോളും, വന്നില്ലെങ്കില്‍ വേണ്ട എന്ന തരത്തിലായിരുന്നുവെന്നും റോയിസ് പറയുന്നുണ്ട്.
റിമിയുടെ സ്വഭാവത്തില്‍ ഏറെ ഇഷ്ടമുള്ളത് സ്‌പൊണ്ടേനിറ്റിയാണെന്നും വീട്ടില് കാണുന്നത് തന്നെയാണ് ടിവിയിലും കാണുന്നതെന്ന് റോയിസ് മറുപടി പറഞ്ഞപ്പോള്‍ എന്നാല്‍ വീട്ടില്‍ മിണ്ടാതിരുന്നാല്‍ എന്തെങ്കിലും ചൊറിഞ്ഞോണ്ട് വന്ന് എന്തെങ്കിലും മിണ്ടിപ്പിക്കാനായി വരുമെന്നും റിമി പറഞ്ഞു. റിമിയ്ക്ക് പക്വതയും പ്രായവുമെത്തിയ ശേഷമേ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്ന് റോയിസ് പറഞ്ഞതായി അവതാരകന്‍ ചൂണ്ടിക്കാട്ടി എന്നിട്ട് ആയോ എന്ന ചോദ്യത്തോട് റോയിസ് പറഞ്ഞ മറുപടി ആയി എന്നാണ്.
അതിനു മറുപടിയുമായി റിമി പറഞ്ഞതിങ്ങനെ പക്വതയെത്താനായി കാത്തിരിക്കേണ്ടി വന്നാല്‍ അതാകില്ലെന്ന് പുള്ളിക്ക് മനസിലായെന്നും റിമി ചിരിച്ചുകൊണ്ട് പറഞ്ഞു. അതാണ് പച്ചപ്പരമാര്‍ത്ഥമെന്ന് റോയിസും പറഞ്ഞു. മാത്രമല്ല, റിമിയുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ മീന്‍കറിയാണ് ഏറ്റവുമിഷ്ടം എന്നും റോയിസ് പറഞ്ഞു. അതിന് ലക്ഷ്മി നായര്‍ ചേച്ചിയ്ക്കാണ് പ്രത്യേക നന്ദിയെന്നും ചേച്ചിയുടെ കുറെ പാചകബുക്കുകള്‍ വാങ്ങി വെച്ചിട്ടുണ്ടെന്നും റിമി പറഞ്ഞു.
പത്താം ക്ലാസ്സ് കഴിഞ്ഞ് പാട്ടിലേക്ക് ശ്രദ്ധ തിരിച്ചതിനാല്‍ തന്നെ അടുക്കളയില്‍ അധികം കയറേണ്ടി വന്നിട്ടില്ല. ഇത്രയും വര്‍ക്ക് ചെയ്യുന്ന കൊച്ചല്ലേ എന്ന പരിഗണനയും കൂടാതെ അതിനുള്ള സമയവുമുണ്ടായിരുന്നില്ലെന്നും റിമി ടോമി മറുപടിയായി പറഞ്ഞു. കുറച്ച് ലാളിച്ചാണ് വളര്‍ത്തിയത്. പക്ഷേ കല്യാണം കഴിഞ്ഞ് ആ പുസ്തകം കിട്ടിയതോടെ ആദ്യം വെക്കുന്ന പരീക്ഷണമായിരുന്നു ആ മീന്‍കറി. ഉഗ്രന്‍ ടേസ്റ്റായിരുന്നു. ആരും അത് ഞാന്‍ വെച്ചതാണ് എന്ന് വിശ്വസിക്കുന്നില്ലായിരുന്നുവെന്ന് റിമി പറഞ്ഞു.
ഈ കാര്യങ്ങളടങ്ങിയ വീഡിയോയ്‌ക്കൊപ്പം തന്നെ മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം റിമി ടോമി തന്റെ പ്രണയത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് അതില്‍. പത്താം ക്ലാസിലോ, പീഡിഗ്രിയ്ക്കോ പഠിക്കുന്ന കാലത്താണ് സത്യസന്ധമായിട്ടൊരു പ്രണയം തോന്നുന്നതെന്ന് റിമി പറയുന്നു. സണ്‍ഡേ ക്ലാസില്‍ പഠിക്കുമ്പോള്‍ ചിലരൊക്കെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. പിന്നെ ഒരാള്‍ അവന്‍ പൂന്തോട്ടത്തില്‍ ഇരിക്കുന്ന ഫോട്ടോ ഒക്കെ കൊണ്ട് തന്നു.
പിന്നെ രസകരമായ മറ്റൊരു സംഭവം വീട്ടില്‍ ഫോണില്ലാത്തത് കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് റിമിയ്ക്ക് ഫോണ്‍ കൊടുക്കാമോന്ന് ഒരാള്‍ ചോദിച്ചതാണ്. പക്ഷേ മമ്മി പോയി ആര്‍ക്കാടാ ഫോണ്‍ കൊടുക്കേണ്ടെന്ന് തിരിച്ച് ചോദിച്ചു. മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എന്നെ പിടിച്ചും രണ്ട് തല്ല്. ഏതോ ഒരുത്തന്‍ അപ്പുറത്ത് വീട്ടിലേയ്ക്ക് ഫോണ്‍ വിളിച്ചതിന് എനിക്കാണ് തല്ലു കിട്ടിയത്. അയാളെ ഞാന്‍ സ്‌നേഹിച്ചിട്ടൊന്നുമില്ലെന്നും പക്ഷേ അടുത്തിടെ മെസ്സേജ് അയച്ചിരുന്നു, ജീവിച്ചിരുപ്പുണ്ടന്നറിഞ്ഞുവെന്നും റിമി വീഡിയോയില്‍ പറഞ്ഞു.
2019ലായിരുന്നു റിമി ടോമിയുടെയും റോയിസിന്റെയും വിവാഹ മോചനം. റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം 2008 ലായിരുന്നു. എന്നാല്‍ അതിനും ഒരുപാട് മുന്‍പ് തന്നെ ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വിവാഹമോചിതരായത്. പിന്നീട് റോയിസ് തന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് ചുവടു വെക്കുകയും ചെയ്തിരുന്നു. സോണിയയാണ് റോയിസിന്റെ ഭാര്യ.
