Malayalam
പേടിക്കാന്‍ ഒന്നുമില്ലെന്നും എല്ലാവരും വാക്സിന് എടുക്കണമെന്ന് റിമി ടോമി; ആരാ ഈ പറയണേ, വീഡിയോ ഞങ്ങള്‍ കണ്ടായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ
പേടിക്കാന്‍ ഒന്നുമില്ലെന്നും എല്ലാവരും വാക്സിന് എടുക്കണമെന്ന് റിമി ടോമി; ആരാ ഈ പറയണേ, വീഡിയോ ഞങ്ങള്‍ കണ്ടായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന് പ്രക്രിയ നടക്കുകയാണ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് വാക്സിന് സ്വീകരിച്ചത്. അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലൊം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കുടുംബത്തോടൊപ്പം വാക്സിന് സ്വീകരിച്ചിരിക്കുകയാണ് റിമി ടോമി. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വാക്സിന് സ്വീകരിക്കവേ പേടിച്ച റിമിയ്ക്ക് നഴ്സുമാരാണ് ധൈര്യം കൊടുത്തത്. ഈ വാചകം അടിക്കുന്ന ആളാണോ ഇത്ര പേടിക്കുന്നതെന്ന് നഴ്സ് റിമിയോട് ചോദിക്കുകയും ചെയ്തു. വാക്സിന് സ്വീകരിച്ചശേഷം ഇത്രമാത്രം പേടിക്കാന്‍ ഒന്നുമില്ലെന്നും എല്ലാവരും വാക്സിന് എടുക്കണമെന്നുമാണ് റിമി വ്യക്തമാക്കിയത്.
വാക്സിനല്ലേ, കോവിഷീല്ഡാണല്ലോ എന്നോര്ത്തപ്പോഴുളള പേടിയാണ് തനിക്കുണ്ടായതെന്ന് റിമി പറഞ്ഞു. ആരാ ഈ പറയണേ.. കുറച്ച് മുന്നേ പേടിച്ച ആളല്ലേ, വീഡിയോ ഞങ്ങള്‍ കണ്ടായിരുന്നു കേട്ടോ.. എന്നു തുടങ്ങി നിരവധി പേര് കമന്റുകളുമായി എത്തുന്നുണ്ട്. എന്ത് തന്നെ ആയാലും നിമിഷങ്ങള്ക്കുള്ളല് തന്നെ വീഡിയോ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ലൈക്കുകളും രസകരമായ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തുന്നത്.
കോവിഡ് വാക്സിനാണ് റിമിയും കുടുംബവും സ്വീകരിച്ചത്. ഇന്നലെ വാക്സിന് എടുക്കുന്നതിന്റെ ഫൊട്ടോ റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ”കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോര്‍മല്‍ ഇഞ്ചക്ഷന് അത്രയേ ഉള്ളൂ. എക്സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന് പൊതുവെ ഇത്തിരി പേടി ആണ്,” എന്നാണ് റിമി കുറിച്ചത്.
