Connect with us

53 എപ്പിസോഡ് ആയപ്പോഴേക്കും സീരിയല്‍ നിര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി; സൂര്യ ടിവിയോട് അപേക്ഷയുമായി ജിഷിന്‍ മോഹന്‍

Malayalam

53 എപ്പിസോഡ് ആയപ്പോഴേക്കും സീരിയല്‍ നിര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി; സൂര്യ ടിവിയോട് അപേക്ഷയുമായി ജിഷിന്‍ മോഹന്‍

53 എപ്പിസോഡ് ആയപ്പോഴേക്കും സീരിയല്‍ നിര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി; സൂര്യ ടിവിയോട് അപേക്ഷയുമായി ജിഷിന്‍ മോഹന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് വൈറലാകുന്നത്. വര്‍ണപകിട്ട് എന്ന സീരിയലിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ജിഷിന്‍. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

പ്രിന്‍സ് രാജകുമാരനും ഡയാന രാജകുമാരിയും പിണങ്ങി നില്‍ക്കുവാണെന്ന് വിചാരിക്കണ്ട. വര്‍ണ്ണപ്പകിട്ട് സീരിയലിലെ ദയയും ഉണ്ണിമുകുന്ദനും . പതിവിന് വിപരീതമായി ഒരു മുഴുനീള കോമഡി character ആണ് എനിക്ക് വര്‍ണ്ണപ്പകിട്ടില്‍ ലഭിച്ചത്. സുഹൃത്തുക്കളുടെ നല്ല അഭിപ്രായവും ലഭിച്ചു. Lockdown കഴിഞ്ഞ ഉടനെ ഷൂട്ട് തുടങ്ങുമല്ലോ എന്നോര്‍ത്ത് ആശ്വസിച്ചിരിക്കുമ്പോഴാ വര്‍ണ്ണപ്പകിട്ട് നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ടത്. വെറും 53 എപ്പിസോഡ് ആയപ്പോഴേക്കും ഈ സീരിയല്‍ നിര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി. യൂട്യൂബില്‍ എപ്പിസോഡിന് താഴെ ഈ സീരിയല്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുടെ നൂറു കണക്കിന് കമന്റ്‌സ് കാണാറുണ്ട്.

എന്നിട്ടും എന്താണ് കാരണം എന്ന് അറിയുന്നില്ല. ഒരു turkish സീരിസിന്റെ റീമേക്ക് ആയിരുന്നു Magic Frames പ്രൊഡ്യൂസ് ചെയ്ത് Binu Vellathooval ഡയറക്റ്റ് ചെയ്യുന്ന വര്‍ണ്ണപ്പകിട്ട് എന്ന സീരിയല്‍. പതിവ് സീരിയല്‍ pattern വിട്ട് കളര്‍ഫുള്‍ ആയ ഒരു പ്രണയ കഥ. ഒരു സീരിയല്‍ ആകുമ്പോള്‍ കഥയിലേക്ക് കടക്കാന്‍ മിനിമം 50 എപ്പിസോഡ് എങ്കിലും വേണം. ആ കടമ്പ കടന്ന് കഥയിലേക്ക് കടക്കുന്ന ഈ സമയത്ത് സീരിയല്‍ നിര്‍ത്തരുതേ എന്നൊരു റിക്വസ്റ്റ് @suryatv യുടെ മുന്നില്‍ വെക്കുകയാണ്. നല്ലൊരു time സ്ലോട്ടില്‍ (9മണി) നൂറു എപ്പിസോഡുകള്‍ കൂടി തുടരാന്‍ അനുവാദം കിട്ടിയാല്‍ നമ്മുടെ സീരിയല്‍ റേറ്റിംഗ് തിരിച്ചു പിടിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

പിന്നൊരു പ്രധാന കാര്യം, യൂട്യൂബില്‍ ഈ സീരിയല്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കാണുന്നുണ്ട്. പക്ഷെ അവര്‍ അത് യൂട്യൂബില്‍ കാണാതെ ടീവി യില്‍ നിര്‍ദ്ധിഷ്ട സമയത്ത് കണ്ടാലേ റേറ്റിംഗില്‍ അത് count ആകൂ. എന്തായാലും #bringbackvarnapakittu എന്ന hash ടാഗോടു കൂടിയ ഈ ക്യാമ്പയിനില്‍, നമ്മുടെ സീരിയലിലെ എല്ലാ സഹപ്രവര്‍ത്തകരോടുമൊപ്പം ഞാനും പങ്കാളി ആകുന്നു. ഈ സീരിയല്‍ ഇഷ്ടപ്പെടുന്ന നിങ്ങളും ഈ ഹാഷ്ടാഗ് use ചെയ്ത് പങ്കാളികള്‍ ആകണേ. Surya TV നമ്മുടെ ഈ അപേക്ഷ തള്ളിക്കളയില്ല എന്ന് പ്രത്യാശിക്കാം

Note: ഈ പോസ്റ്റിനു bad കമന്റ് ഇടാന്‍ വരുന്നവരോട് ഒരു വാക്ക്. സീരിയല്‍ എന്ന് പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല. ക്യാമറയ്ക്കു പുറകില്‍ നില്‍ക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ കൂടെ പ്രയത്‌നവും അവരുടെ അന്നവുമാണ്. എല്ലാവരെയും പോലെ കഷ്ടപ്പെടുന്ന ഒരു വിഭാഗം. അത് മനസ്സിലാക്കുമല്ലോ. അല്ലേ

More in Malayalam

Trending

Recent

To Top