Malayalam
സഹപാഠിയുടെ നഗ്ന വീഡിയോ പകര്‍ത്തിയതിന് രേവതി സമ്പത്തിനെ പുറത്താക്കി, കൂടാതെ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരില്‍; തെളിവുകള്‍ തന്റെ പക്കലുണ്ട്!; രേവതി സമ്പത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭില്‍ ദേവ്
സഹപാഠിയുടെ നഗ്ന വീഡിയോ പകര്‍ത്തിയതിന് രേവതി സമ്പത്തിനെ പുറത്താക്കി, കൂടാതെ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരില്‍; തെളിവുകള്‍ തന്റെ പക്കലുണ്ട്!; രേവതി സമ്പത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭില്‍ ദേവ്
സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ സജീവമാകുന്ന വ്യക്തിയാണ് രേവതി സമ്പത്ത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തുവിട്ടത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ രേവതിക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരോപിതനായ കേരളം ഫാഷന്‍ ലീഗ് സ്ഥാപകന്‍ അഭില്‍ ദേവ്. ‘ഈ മാസം 15നാണ് രേവതി സമ്പത്ത് ആ കുട്ടിയെ സെക്ഷ്വലി, കമന്റ്ലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ചു എന്നാരോപിച്ച് 14 പേരുടെ ലിസ്റ്റ് എന്നും പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അതില്‍ അഞ്ചാമത്തെ പേര് എന്റേതാണ്. ഞാന്‍ അഭില്‍ ദേവ്. കേരളം ഫാഷന്‍ ലീഗിന്റെ ഫൗണ്ടര്‍ ആണ്.
2015 ലാണ് രേവതി സമ്പത്ത് എന്നെ ആദ്യമായി വിളിക്കുന്നത്. ചൈനയില്‍ എം.ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി എന്ന് പറഞ്ഞാണ് വിളിച്ചത്. ഈ കുട്ടിയ്ക്ക് ഫാഷന്‍ മേഖലയില്‍ വലിയ താല്പര്യം ഉണ്ട്. ഷോകളില്‍ പങ്കെടുക്കണം എന്ന് പറഞ്ഞു. ഒരു എംബിബിഎസ് വിദ്യാര്‍ത്ഥി എന്ന നിലയിലൊക്കെയാണ് സംസാരിച്ചത്. ഒരു പുതുമുഖം എന്ന നിലയില്‍ ഫാഷിണില്‍ ഒരവസരം കൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. 2016 ല്‍ മാര്‍ച്ച് 3ന് കൊച്ചിയില്‍ വെച്ച് നടന്ന ഷോയില്‍ അവര്‍ക്ക് അവസരം കൊടുത്തു. ഈ ഷോയ്ക്ക് ശേഷം ഒന്ന് രണ്ടു തവണ ഈ കുട്ടി എന്നെ വിളിക്കുകയുമുണ്ടായി. ഒരു പത്ത് മിനിറ്റ് ദൈര്‍ഘ്യത്തില്‍ കൂടുതല്‍ ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല.
പിന്നീട് ഈ പോസ്റ്റ് വന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇവരുടെ ഈ ആരോപണം പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കുകയും ചെയ്തു. ലൈംഗീക പീഡനം നടത്തി എന്ന തരത്തിലാണ് പല വാര്‍ത്തകളും പ്രചരിച്ചത്. അതിനെ തുടര്‍ന്ന് രേവതി തന്നെ ലൈവ് വരുകയും ചെയ്തു. ഞാന്‍ സ്നേഹദാരിദ്ര്യമുള്ള ഒരാളാണെന്ന് പറഞ്ഞു എന്നാണ് ഈ കുട്ടി പറയുന്നത്. ഈ കുട്ടിയെ ഉപദേശിച്ചു എന്നതാണ് നടന് ഷിജുവിനെതിരെയുള്ള ആരോപണം. ഇതിനൊന്നും ഒരു തെളിവും ഈ കുട്ടിയുടെ പക്കല്‍ ഇല്ല. കേരളത്തിന് പുറത്ത് പോലും ഈ വാര്‍ത്തകള്‍ പ്രചരിച്ചു. നമുക്കും കുടുംബം ഉണ്ട്. ഈ വാര്‍ത്തകള്‍ അവരെയും ബാധിക്കും.
എന്തിന് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചു എന്ന് അറിയില്ല. തുടര്‍ന്നുള്ള ഷോകളില്‍ ഈ കുട്ടിയെ വിളിക്കാത്തത് ആണ് ഈ കുട്ടിയുടെ പ്രശ്നം എന്ന് എന്ന് തോന്നുന്നു. അല്ലാതെ മറ്റൊരു കാരണവും എനിക്ക് കാണാന്‍പറ്റുന്നില്ല. ഇനി അഥവാ ഞാനവരെ മാനസികമായി പീഡിപ്പിച്ചതിന് തെളിവുകളേതെങ്കിലുമുണ്ടെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്. അതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഇടയിലാണ് അവരുടെ തന്നെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ് എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകര്‍ത്തിയതിന് തുടര്‍ന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്നാണ്. എന്നാല്‍ ആ കമന്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ യാതൊരുവിധ വിധ സീലുകളോ മറ്റു ആധികാരികത ഉറപ്പ് വരുത്തുന്ന കാര്യങ്ങളോ ഇല്ല. അത് ചുവടുപിടിച്ച് ഞാന്‍ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയില്‍ അന്വേഷിച്ചു.
ഈ കുട്ടിയ്ക്കെതിരെ നാല് തവണ യൂണിവേഴ്സിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്. അതില്‍ നാലാമത്തെ പരാതിയിന്മേലാണ് ഈ കുട്ടി പുറത്താക്കപ്പെടുന്നത്. സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ നഗ്നവിഡിയോ ഈ കുട്ടി പകര്‍ത്തുകയും അത് ആ പെണ്‍കുട്ടി കാണുകയും ചെയ്തു. തുടര്‍ന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി നല്കിയ ആ പെണ്‍കുട്ടിയുടെ കുടുംബത്തെയും ഞാന്‍ വിളിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് എട്ടു മാസത്തോളം മാനസികമായി തളര്‍ന്നു പോയ അവസ്ഥയിലായിരുന്നു ആ പെണ്‍കുട്ടി എന്ന് അറിയാനും സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരില്‍. യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ഇതിന്റെ ഡോക്യൂമെന്റസ് എന്റെ പക്കല്‍ ഉണ്ട്.
അവരുടെ ഫേസ്ബുക്കില്‍ അസിസ്റ്റന്റ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. 2019 ല്‍ കോയമ്പത്തൂരിലുള്ള കെഎസ്ജി കോളേജ് ഓഫ് ആര്‍ട്ട്സ് ആന്റ് സയന്‍സില്‍ ബി.എസ്.സി. സൈക്കോളജി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന രേവതിക്ക് ആ കോഴ്സ് പൂര്‍ത്തിയാക്കാന്‍ തന്നെ 2022 വരെ കാക്കേണ്ടിവരും. പിന്നെ എങ്ങനെയാണ് അവര്‍ സൈക്കോളജി അസിസ്റ്റന്റായെന്ന് അറിയില്ല. സൈക്കോളജിസ്റ്റ് എന്ന നിലയില്‍ അവര്‍ പലരെയും കൗണ്‍സിലിംഗിന് വിധേയമാക്കുന്നുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ കിട്ടുന്ന ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതായും പരാതിയുണ്ട്.
ഇതില്‍ ആരോപിക്കപ്പെട്ട പലരെയും ഞാന്‍ വിളിച്ച് സംസാരിക്കുകയുണ്ടായി. പലരും പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇതില്‍ ഒരു ബാങ്ക് ജീവനക്കാരന് ഉണ്ട്. കുട്ടി ലോണ്‍ എടുത്തിട്ട് അടക്കാത്തത് മൂലം വിളിക്കുകയുണ്ടായി. അതുകൊണ്ട് അയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചു. അയാള്‍ ഇവര്‍ക്കെതിരെ പരാതി നല്കി. എന്നാല്‍ ഇതുവരെ എഫ്ഐആര്‍ എടുത്തിട്ടില്ല. ഇതില്‍ ഒരു ഡിവൈഎഫ്ഐ പ്രവര്ത്തകന് പെട്ടിട്ടുണ്ട്. നടന് സിദ്ദിഖിനെതിരെ ഈ പെണ്‍കുട്ടി ഇട്ട പോസ്റ്റില്‍ കമന്റ് ചെയ്തു എന്നതിന് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് സ്റ്റേഷന് എസ്ഐ ഇവരെ ഉപദേശിച്ചു. അതിനാല്‍ ഈ എസ്ഐക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചു. തന്നെ പീഡിപ്പിച്ചവരെന്ന് പറഞ്ഞ് രേവതി വെളിപ്പെടുത്തിയിരിക്കുന്ന ഒരാളുമായി ആ പോസ്റ്റ് ഇടുന്നതിന് തലേദിവസം അവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ഇയാളെത്തന്നെ പണം ആവശ്യപ്പെട്ടും വിളിച്ചിരുന്നു.
പലരും ഇത്തരം വിവാദങ്ങളുടെ ഭാഗമാകേണ്ട എന്ന് കരുതിയാണ് ഇതിനെതിരെ പ്രതികരിക്കാത്തത്. എന്നാല്‍ ഇവര്‍ ഇത്തരം ആരോപണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതൊരു തരം പബ്ലിസിറ്റി സ്റ്റണ്ട് ആയി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. മറ്റൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കരുത് എന്ന് കരുതിയാണ് ഞാന്‍ ഇതിനെതിരെ പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലൈവില്‍ മുഴുവന്‍ ഫാഷന്‍ ഇന്‍ഡസ്ട്രിയെ തന്നെ ഈ കുട്ടി കുറ്റം പറയുന്നുണ്ട്.
എനിക്ക് ഏറ്റവും അധികം അത്ഭുതം ഡബ്ല്യൂസിസിയുടെ കാര്യത്തിലാണ്. ഇവര്‍ ഒരു ഡബ്ല്യൂസിസി മെമ്പര്‍ ആണ്. സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ ഇത്രയും മോശപ്പെട്ട ഒരു വ്യക്തി എങ്ങനെ കടന്നു കൂടി. രേവതി സമ്പത്തിന്റെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു. ഈ വിവരങ്ങളെല്ലാം വച്ച് എന്റെ ഭാര്യ ശില്പ ഡബ്ല്യൂസിസിക്കും ഒരു പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇമെയിലായി പരാതി അയച്ചിരുന്നു.
എന്നാല്‍ ഡബ്ല്യൂസിസി ഇതുവരെ ഒരു പ്രതികരണവും നല്‍കിയിട്ടില്ല. ഡബ്ല്യൂസിസി ഇതിന് ഉത്തരം നല്‍കിയേ മതിയാകൂ. ഇത്തരം ഒരു വിഷയം ഉണ്ടായിട്ട് ഒരു അംഗം പോലും ഇടപ്പെട്ടില്ല എന്നത് തീര്‍ത്തും നാണക്കേടാണ്. ഡബ്ല്യൂസിസി എന്ന സംഘടന എന്തിനാണ് തുടങ്ങിയത് മി ടൂ പോലുള്ളവയ്ക്ക് വേണ്ടി മാത്രമാണോ. രേവതി സമ്പത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍ എന്നും അദ്ദേഹം പറയുന്നു.
