Connect with us

സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്, ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുത്തതാണ്; അപൂര്‍വ ഫോട്ടോയുമായി മമ്മൂട്ടി…

Malayalam

ആദ്യ സിനിമയിലെ അപൂർവചിത്രവും ഓർ‍‍‍‍‍‍‍‍‍‍മകളും പങ്കുവച്ച് മമ്മൂട്ടി. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പഴയകാലം ഓർത്തെടുത്തത്. ഇന്നു കാണുന്ന മമ്മൂട്ടിയുടെ രൂപമല്ലാതിരുന്നിട്ടും ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് അതു സ്ക്രീൻ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

മമ്മൂട്ടിയുടെ വാക്കുകൾ:

“ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി! സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുത്തത്.

കടന്നുപോയ ഒരു കാലട്ടത്തിലെ ഉജ്വലമായ ഓർമകൾ‍‍ ഈ ചിത്രം തിരികെ എത്തിക്കുന്നു. സത്യൻ മാഷിനൊപ്പം ഒരു സിനിമയിൽ ഒന്നിച്ചുണ്ടാകാനുള്ള അപൂർവ അവസരം എനിക്കു ലഭിച്ചിരുന്നു. ഷോട്ടുകൾക്കിടയിലെ വിശ്രമവേളയിൽ അദ്ദേഹം ഉറങ്ങുമ്പോൾ ആ കാൽതൊട്ടു വന്ദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു.”

പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ചിത്രത്തിനു കമന്റുകളുമായി എത്തി. നിധിപോലൊരു ചിത്രം എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ടൊവീനോ, ഉണ്ണി മുകുന്ദൻ, രജിഷ വിജയൻ, ടിസ്ക ചോപ്ര, കാളിദാസ് ജയറാം തുടങ്ങി താരങ്ങളുടെ നീണ്ടനിരയാണ് കമന്റ് ബോക്സിൽ കാണാനാകുക.

More in Malayalam

Trending

Recent

To Top