News
ഫാന്‍ ചാറ്റിലൂടെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് രശ്മിക മന്ദാന, ആകാംക്ഷയോടെ ആശംസകള്‍ നേര്‍ന്ന് ആരാധകരും
ഫാന്‍ ചാറ്റിലൂടെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് രശ്മിക മന്ദാന, ആകാംക്ഷയോടെ ആശംസകള്‍ നേര്‍ന്ന് ആരാധകരും
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധരെ സ്വന്തമാക്കിയ താരമാണ് രശ്മിക മന്ദാന. ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. ഇപ്പോഴിതാ താരം ഇളയദളപതി വിജയുടെ നായികയായി എത്തുന്നു എന്ന കാര്യമാണ് പുറത്ത് വരുന്നത്. ഒരു ഫാന്‍ ചാറ്റിലാണ് രശ്മിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ നായികയായി എത്തും എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.
കന്നടയ്ക്കും തെലുങ്കിനും തമിഴിലും പുറമേ ബോളിവുഡിലും രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന മിഷന്‍ മജ്നു ആണ് ആ കൂട്ടത്തില്‍ ഒന്ന്. അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈ എന്നൊരു സിനിമയും ഒരുങ്ങുന്നുണ്ട്. അല്ലു അര്‍ജുന്‍ – ഫഹദ് ഫാസില്‍ ചിത്രം പുഷ്പ ആണ് രശ്മികയുടെ അടുത്തതായി പുറത്തുവന്നിരിക്കുന്നത്.
അതേസമയം, വിജയുടെ പുതിയ ചിത്രമായ ബീസ്റ്റിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. പൂജ ഹെഡ്ജും വിജയും ഒരുമിച്ചുള്ള ഗാനത്തിന്റെ രംഗങ്ങളാണ് ചിത്രീകരിക്കാന്‍ പോകുന്നത്. 20 ദിവസമായിരിക്കും ഷെഡ്യൂള്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലില്‍ വിജയും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. താരത്തിന്റെ ഇന്‍ട്രോ സീനും, ചില ആക്ഷന്‍ രംഗങ്ങളുമാണ് ജോര്‍ജിയയില്‍ വെച്ച് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷോട്ട് ഗണ്‍ പിടിച്ച് നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് ഉള്ളത്. ബീസ്റ്റില്‍ വിജയ് പൊലീസാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
20 ദിവസമായിരുന്നു ജോര്‍ജിയയിലെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് താരങ്ങളും അണിയറ പ്രവര്‍ത്തകരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താനായില്ല. അതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് അനുസരിച്ച് ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാകുമോ എന്നതില്‍ ഉറപ്പില്ല.
വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
