News
രശ്മിക മന്ദാനയെ കാണാന്‍ യുവാവ് സഞ്ചരിച്ചത് 900 കിലോമീറ്റര്‍; ഒടുവില്‍!!; അപേക്ഷയുമായി നടി
രശ്മിക മന്ദാനയെ കാണാന്‍ യുവാവ് സഞ്ചരിച്ചത് 900 കിലോമീറ്റര്‍; ഒടുവില്‍!!; അപേക്ഷയുമായി നടി
ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കാന്‍ രശ്മികയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ രശ്മികയെ ഒനന്ു കാണാനായി തന്റെ ആരാധകര്‍ കാട്ടിക്കൂട്ടിയ സാഹസികയാത്രയെ കുറിച്ചാണ് വാര്‍ത്തകള്‍. പ്രിയ താരങ്ങളെ കാണാനായി എന്ത് റിസ്ക്കും സ്വീകരിക്കുന്നവരാണ് ചില ആരാധകര്‍.
ജീവന് വരെ അപകടത്തിലാകുന്ന പ്രവര്‍ത്തികളും ചില ആരാധകര്‍ ചെയ്യാറുണ്ട്. ഇത്തരത്തില്‍ രശ്മികയ്ക്ക് ഉണ്ടായ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രശ്മിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
രശ്മികയെ കാണാനായി തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി എന്ന ആരാധകനാണ് 900 കിലോമീറ്റര്‍ സഞ്ചരിച്ച് നടിയുടെ നാടായ കൊടകില് എത്തിയത്. ഗൂഗിളില്‍ അഡ്രസ് തപ്പി പിടിച്ച് ട്രെയ്നിലും ഓട്ടോയിലുമെല്ലാം കയറിയാണ് ആരാധകന് രശ്മകിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. കൊടകിലെത്തിയ യുവാവ് രശ്മികയുടെ വീട് അന്വേഷിച്ചതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തന്റെ ഇഷ്ട നടിയെ കാണാനായി തെലങ്കാനയില്‍ നിന്ന് വന്നതാണ് എന്നാണ് യുവാവ് പൊലീസിനെ അറിയിച്ചത്. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. സംഭവം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് രശ്മിക വിവരം അറിയുന്നത്. ഇന്നലെ ട്വിറ്ററിലൂടെയാണ് നടി തന്റെ ആരാധകനെ കുറിച്ച് പറഞ്ഞത്.
ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ആരാധകനെ കാണാന്‍ സാധിക്കാത്തതില്‍ തനിക്ക് ദുഖമുണ്ടെന്നുമാണ് നടി ട്വീറ്റ് ചെയ്തു. എന്നെങ്കിലും കാണാമെന്ന ഉറപ്പും നടി നല്‍കിയിട്ടുണ്ട്. ദയവു ചെയ്ത് തന്നോടുള്ള ഇഷ്ടം കാരണം ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും നടി അപേക്ഷിച്ചു.
തെലങ്കാനയില്‍ നിന്ന് മൈസൂര്‍ വരെ ട്രെയിനില്‍ എത്തിയ ആകാശ് അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കൊടകിലെ മുഗ്ഗളയില് എത്തിയത്. നടിയുടെ വീട് അഡ്രസ് കൃത്യമായി അറിയാത്തതിനാല്‍ പ്രദേശവാസികളോട് വഴി ചോദിച്ച് യാത്ര തുടര്‍ന്നു. ഇതോടെയാണ് നാട്ടുകാര്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചത്.
