കോമഡി പ്രോഗ്രാമുകളിലൂടെ പ്രേക്ഷക മനസിലിടം നേടിയ താരമാണ് രശ്മി അനില്‍. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താന്‍ സാരി അല്ലാതെ മറ്റൊന്നും ധരിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്നാണ് നടി പറയുന്നത്. നിറവയറിലും സാരി ഉടുക്കണമെന്ന നിര്‍ബന്ധമായിരുന്നു എന്നാണ് രശ്മി പറയുന്നത്.
ഭര്‍ത്താവിനൊപ്പമാണ് രശ്മി ഷോയില്‍ എത്തിയത്. 2006ല്‍ ആയിരുന്നു തങ്ങളുടെ കല്യാണം. ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ തന്നെ വേറെ ആയിരുന്നു. താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നതോ ചുരിദാറ് ഇടുന്നത് പോലുമോ ഇഷ്ടമായിരുന്നില്ല. സാരി ഉടുക്കുന്നതാണ് ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം.
ഒന്നും എവിടെയും കാണാന്‍ പാടില്ല. മോളെ ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ഇങ്ങനെ കഷ്ടപ്പെടാതെ ഒരു ചുരിദാര്‍ വാങ്ങി ഇട്ടാല്‍ പോരെ എന്ന് ഡോക്ടര്‍ പോലും ചോദിച്ചിരുന്നു. പക്ഷേ പുള്ളി സമ്മതിക്കത്തില്ല. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നാണ് ആവശ്യം. ഇങ്ങനെ ആക്കി എടുക്കാന്‍ ഞാന്‍ പെട്ട പാട് പറയാതിരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ കുറച്ച് ഫാഷനായി വാ എന്ന് പറഞ്ഞ് വിടുന്നത് അദ്ദേഹമാണ്.
കുറച്ച് സ്നേഹം കൊടുത്താല്‍ ഇങ്ങനെ മാറ്റി എടുക്കാം. അദ്ദേഹത്തിന്റെ മനസ് നിറയെയും സ്നേഹമാണ്. പക്ഷേ ഇടയ്ക്ക് ദേഷ്യം വരും. ഇടയ്ക്ക് ഡിവോഴ്സ് ചെയ്താലോ, ഇതുമായി മുന്നോട്ട് പോകുമോന്ന് തോന്നുന്നില്ലായിരുന്നു. ഇരിക്കുന്ന സാധനങ്ങള്‍ സ്ഥാനം മാറിയാല്‍ അന്ന് വീട്ടില്‍ വഴക്കായിരിക്കും. കൊച്ച് ആയി പോയില്ലേ, ഇനിയിപ്പോള്‍ എന്ത് ചെയ്യുമെന്നാണ് താന്‍ ചിന്തിച്ചത്. പിന്നെ അദ്ദേഹം എന്ത് പറയുന്നതൊക്കെ താന്‍ അനുസരിച്ച് തുടങ്ങി.
ഇപ്പോള്‍ താന്‍ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങി. ഒരിക്കല്‍ തങ്ങള്‍ തമ്മില്‍ വലിയ വഴക്കായി. അന്ന് താന്‍ തന്റെ വീട്ടില്‍ പോവുമെന്നാണ് അമ്മായിയമ്മ വരെ കരുതിയത്. പക്ഷേ ആളുടെ ദേഷ്യം പെട്ടെന്ന് പോവുമെന്ന് അറിയാവുന്നത് കൊണ്ട് അവിടെ തന്നെ തുടരുകയായിരുന്നു എന്നാണ് രശ്മി പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...