ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ.., നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക; കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍
ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ.., നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക; കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍
ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ.., നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക; കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെ രഞ്ജുരഞ്ജിമാരുടെ വിവാഹം കഴിഞ്ഞുവെന്നും വിദേശത്തുള്ള ഒരാളുമായി പ്രണയത്തിലാണെന്നും എന്നും തുടങ്ങി നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചും തന്റെ വിവാഹ കാഴ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജുരഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഞ്ജു രഞ്ജിമാര്‍ ഇതേ കുറിച്ച് പറയുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്;
ഗോസിപ്പുകള്‍ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക്, എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാല്‍ അത് നിങ്ങളോട് പറയുവാന്‍ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ല, എന്റെ പല ഇന്റര്‍വ്യൂകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് വിവാഹത്തെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല അത്തരം കാര്യങ്ങള്‍ എന്റെ ചിന്തയില്‍ ഇല്ല എന്ന്.
എന്നാല്‍ ഈ അടുത്തു എന്നോട് ചിലര്‍ പറയുകയുണ്ടായി, രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോള്‍ സുഖം തോന്നി വിദേശത്ത് ഹാ ഹാാാ എന്ത് രസം ???????????? എനിക്ക് വില കൂടിയ കാര്‍, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയളാണത്രെ ??, അല്ല അപ്പോള്‍ ഞാന്‍ പണിയെടുക്കുന്നത് ചോരക്കാന്‍ ആണോ -??- കളെ,
സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ വിവാഹമെന്നത് എന്താണെന്നും അത് നമ്മള്‍ക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാന്‍, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാന്‍ തയ്യാറല്ല കാരണം ഞാന്‍ എന്നെ പറ്റി കൂടുതല്‍ മനസ്സിലാക്കിയിട്ടുണ്ട്, ഈ സമൂഹത്തെ പറ്റി കൂടുതല്‍ പഠിച്ചിട്ടുണ്ട്.
ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം, എനിക്ക് ഊഹിച്ചെടുക്കാന്‍ എടുക്കാന്‍ കഴിയും, ഒരുതരം ക്യൂരിയോസിറ്റിയില്‍ നിന്ന് ഉടന്‍ എടുക്കേണ്ടതല്ല വിവാഹം,, ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം പ്രണയങ്ങളും വിവാഹങ്ങളും ആയുസ്സ്ന്റെ കാര്യത്തില്‍ വളരെ വീക്ക് ആണ്, എന്നുകരുതി വിവാഹ ജീവിതം സക്സസ് അല്ല എന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തല്‍ക്കാലം ഞാന്‍ ഇല്ല,
ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ,, അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെ പറ്റി പഠിക്കാന്‍ ശ്രമിക്കൂ ഒരാളെ പറ്റി എന്ത് തോന്നിയവാസം പറയാം എന്നുള്ള നിങ്ങളുടെയൊക്കെ ധാരണയ്ക്ക് മുന്‍പില്‍ തലകുനിച്ച് പതറാന്‍ ഉള്ളതല്ല എന്റെ ജീവിതം.
എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ വ്യത്യസ്തമാണ് ഈ വേദനകളും വേദനകളും സഹിച്ച് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുവെങ്കില്‍ ഇതിനേക്കാളേറെ കഷ്ടപ്പാടുകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട് ഇനിയും സഹിക്കും, അപ്പോള്‍ പറഞ്ഞു വന്നത് മറ്റൊന്നുമല്ല, എനിക്ക് പ്രണയം ഉണ്ടെങ്കില്‍, എനിക്ക് വിവാഹം ഉണ്ടെങ്കില്‍ അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്, നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക എന്റെ പുറകെ നടക്കാതെ വിഡ്ഢികള്‍.
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകളുമായി എത്താറുള്ള താരമാണ് മുകേഷ്. ഏറ്റവും പുതിയതായി മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ വേഷം തട്ടിക്കളഞ്ഞൊരു സംഭവത്തെ കുറിച്ചാണ്...
മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ്...