ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു രവീണ ടണ്ടന്. ഇപ്പോഴിതാ നടി ഒരു പഴയകാലത്തെ കുറിച്ച് നടത്തിയ തുറന്നുപറച്ചില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചില നായക നടന്മാരുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങി കൊടുക്കാതിരുന്നത് കൊണ്ട് താന്‍ അഹങ്കാരിയായി മുദ്ര കുത്തപ്പെട്ടുവെന്ന് പറയുകയാണ് രവീണ ടണ്ടന്.
നായക നടന്മാരുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങി കൊടുക്കാതിരുന്നത് കൊണ്ട് താന്‍ അഹങ്കാരിയായി മുദ്ര കുത്തപ്പെട്ടുവെന്ന് രവീണ ടണ്ടന് പറയുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതിരുന്നതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് താരം പറയുന്നത്.
പിങ്ക് വില്ല എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 90 കളില്‍ ബോളിവുഡ് ഇന്‍ഡസ്ട്രി പുരുഷമേധാവിത്വത്തില്‍ അധിഷ്ഠിതമായിരുന്നു. ഇന്ഡസ്ട്രിയിലെ പുരുഷ കേന്ദ്രീകൃത നിയമങ്ങള്‍ അനുസരിക്കാത്തതിനാലും, നായകനടന്മാരുടെ ഇഷ്ടങ്ങള്‍ കണ്ടറിഞ്ഞു നില്ക്കാന് തയ്യാറാകാഞ്ഞത് മൂലവും മുരടന്‍ സ്വഭാവക്കാരി എന്നൊരു ദുഷ്പേര് കിട്ടിയെന്നും രവീണ പറയുന്നു.
സ്വന്തം കരിയറിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും പുരുഷതാരങ്ങളോടുള്ള ഈ മനോഭാവം മൂലം രവീണയെ കുറിച്ച് നിരവധി മോശം ലേഖനങ്ങള്‍ എഴുതപ്പെട്ടു. പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പോലും പുരുഷ അഭിനേതാക്കള്‍ക്ക് കൈത്താങ്ങായി നിന്നു കൊണ്ട് തനിക്കെതിരെ തിരിയുന്നത് കണ്ടപ്പോള്‍ തനിക്ക് വളരെ നിരാശയായി എന്നും താരം പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...