കുറേ നാള് കഴിഞ്ഞ് രണ്‍ജിപണിക്കരെ വിളിച്ച് നമുക്കൊരു സിനിമ ചെയ്യണമെന്നും വീണ്ടും എന്റെ ഫ്ളക്സ് വരണം എന്നും പറഞ്ഞു, അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്; താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് സുരേഷ് ഗോപി

മലയാളി പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സിനിമയില്‍ നിന്ന് മാറിനിന്ന കാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. രണ്ടാംഭാവത്തിന്റെ പരാജയം എന്നെ തളര്‍ത്തി, അതിന് ശേഷമാണ് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്.
പിന്നീട് കുറേ നാള് കഴിഞ്ഞ് രണ്‍ജിപണിക്കരെ വിളിച്ചിട്ട് നമുക്കൊരു സിനിമ ചെയ്യണം. വീണ്ടും എന്റെ ഫ്ളക്സ് വരണം എന്ന് പറഞ്ഞു. രണ്‍ജി ഒരാഴ്ച കഴിഞ്ഞ് വിളിച്ചിട്ട് പറഞ്ഞു, സിനിമയൊക്കെ ചെയ്യാം പക്ഷെ നീ പഴയതുപോലെ തെറി പറയണം, സിഗരറ്റും വലിക്കണം. അങ്ങനെയുണ്ടെങ്കില്‍ ചെയ്യാമെന്ന്. ഭരത്ചന്ദ്രന് ഐപിഎസ് സംഭവിക്കുന്നത് അങ്ങനെയാണ്.
വരനെ ആവശ്യമുണ്ട് ഞാന്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. പക്ഷെ ആ ചിത്രം താമസിക്കാന്‍ കാരണം ശോഭന ഡേറ്റ് നല്കാന് ഒരു വര്‍ഷമെടുത്തു. സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടില്‍ ഒരു സന്ദര്‍ശകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു, അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചു.
ബുക്ക് ചെയ്ത വിമാന ടിക്കറ്റും കാന്‍സല്‍ ചെയ്തു. അനൂപിനെ വിളിച്ചിട്ട് ഞാന്‍ അഭിനയിക്കുന്നില്ല, വരുന്നില്ല എന്ന് അറിയിച്ചു. അപ്പോള്‍ അനൂപ് പറഞ്ഞു, സര് വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ല. ഇത് മുടങ്ങിയാല്‍ അതിന്റെ പാപം ഞാന്‍ സാറിന്റെ മുകളിലില്‍ ഇടും. സാര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്.
സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയ്ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാന്‍സ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ 10,000 രൂപ അഡ്വാന്‍സ് തന്നിട്ട്, സര് കൈയില്‍ ഇപ്പോള്‍ ഇതേ ഒള്ളൂ എന്ന് അറിയിച്ചു. അത് മതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂര്‍ത്തിയാക്കുന്നത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...