Connect with us

എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്യില്ല…, കാരണം ഇതാണ്!, സത്യം പുറത്തു വരുന്നതു വരെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം; രമേശ് വലിയശാലയുടെ മകന്‍ പറയുന്നു

Malayalam

എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്യില്ല…, കാരണം ഇതാണ്!, സത്യം പുറത്തു വരുന്നതു വരെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം; രമേശ് വലിയശാലയുടെ മകന്‍ പറയുന്നു

എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്യില്ല…, കാരണം ഇതാണ്!, സത്യം പുറത്തു വരുന്നതു വരെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം; രമേശ് വലിയശാലയുടെ മകന്‍ പറയുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാലയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകും. രമേശിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുചടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമെല്ലാം താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം.

തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

അതേസമയം, അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാടിനു പിന്നാലെ ചില വിവാദങ്ങളും തലപൊക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അച്ഛന്‍ ഇത്തരത്തില്‍ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതുകൊണ്ടു തന്നെ സത്യം പുറത്ത് വരണമെന്നുമാണ് ഗോകുല്‍ പറഞ്ഞത്. കേസുമായി മുന്നോട്ട് പോകുമെന്നും ഗോകുല്‍ വ്യക്തമാക്കിയിരുന്നു. അച്ഛനു സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇമോഷണലി എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി അറിയില്ലെന്നും അച്ഛന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് ഗോകുല്‍ പറയുന്നത്.

നീതിപീഠത്തില്‍ വിശ്വാസനമുണ്ട്. അച്ഛനെന്ത് പറ്റി എന്ന് എനിക്ക് അറിയണം. അച്ഛന്‍ ആത്മഹത്യെ പിന്തുണയ്ക്കാത്ത വ്യക്തിയാണ്. അച്ഛനെ അടുത്തറിയുന്നവര്‍ക്ക് അത് നന്നായി അറിയാം. നിരവധി പേരെ അത്തരം സാഹചര്യങ്ങളില്‍ നിന്നും രക്ഷിച്ച വ്യക്തി കൂടിയാണ്. എപ്പോഴും സന്തോഷവാനായി ചിരിച്ച മുഖത്തോടു കൂടിയാണ് അച്ഛനുള്ളത്. എല്ലാ പ്രശ്‌നത്തെയും പോസിറ്റീവായി നേരിടുന്ന വ്യക്തി കൂടിയാണ് അച്ഛന്‍. അതുകൊണ്ടു തന്നെ അച്ഛന്‍ ആത്മഹത്യ ചെയ്യില്ല. ഇപ്പോള്‍ ഒന്നിനും മറുപടി പറയാന്‍ മാനസികമായി കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. എന്നിരുന്നാലും കേസുമായി മുന്നോട്ട് പോകുമെന്നാണ് ഗോകുല്‍ പ്രതികരിച്ചത്.

അതേസമയം, നേരത്തെ തന്നെ ഈ മരണവുമായി ബന്ധപ്പെട്ട് അയല്‍ക്കാര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വീട്ടില്‍ സ്ഥിരം കലഹം പതിവായിരുന്നുവെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. മാത്രമല്ല, രമേശിന്റെ മരണം നടന്ന ദിവസം രാത്രി എട്ടരയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ അസ്വഭാവികമായ കാര്യങ്ങള്‍ നടന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

പരിഭ്രാന്തരായി രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീടിനുള്ളില്‍ ലൈറ്റ് പോലും ഓഫ് ആയിരുന്നു. പിന്നീട് ഒരു കാര്‍ വീട്ടിലെത്തി. ഇതില്‍ ഡ്രൈവറിനു പുറമേ മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നു. ഈ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്. ഈ സമയം രമേശിന്റെ തല കാറിനു വെളിയിലായിരുന്നുവെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. രമേശിനെ തിരക്കെയെത്തി ആളോട് അദ്ദേഹത്തിന് നെഞ്ചു വേദന വന്ന് കുഴഞ്ഞ് വീണു എന്നാണ് ഭാര്യയും മകളും പറഞ്ഞത്. ഈ വിവരവും വാര്‍ത്തയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം രമേശിന്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകള്‍ ഗോകുലിനും അദ്ദേഹത്തിന്റെ ഭാര്യ വീട്ടുകാര്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. ഗോകുലിന്റെ ഭാര്യ വീട്ടുകാരാണ് തന്നെയും അമ്മയെയും കുറിച്ച് ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് വിടുന്നതെന്നാണ് ശ്രുതി പറഞ്ഞത്. എന്നാല്‍ അയല്‍ക്കാരുടെ സംശങ്ങളോട് ഒന്നും തന്നെ പ്രതികരിച്ചില്ല. ഇവര്‍ ആരും അച്ഛന്റെ ബന്ധുക്കള്‍ അല്ല, അച്ഛന്റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന്.

ഇതിന് പിന്നാലെ പോസ്റ്റിന് ആരാധകര്‍ മറുപടിയുമായും എത്തുന്നുണ്ട്. ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹിക്കുന്ന വ്യക്തി പെട്ടന്ന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു എന്ന് വാര്‍ത്ത കേള്‍ക്കുബോള്‍ ഏതൊരു വ്യക്തിയും പെട്ടന്ന് വിരല്‍ ചൂണ്ടുന്നത് നിങ്ങളുടെ നേരെയാകും അതിനു കുറേ കാരണങ്ങളുണ്ട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം മരിക്കേണ്ട ആവശ്യം ഈ വ്യക്തിക്കു ഇല്ലാ. ആദ്യഭാര്യയുടെ മരണം മനസ്സിന്റെ താളം തെറ്റിച്ചുവെങ്കില്‍ ഈ മരണം 3വര്‍ഷം മുന്‍പ് സംഭവിക്കുമായിരുന്നു എന്നുള്ള കമന്റുകളും ഇപ്പോള്‍ വൈറലായി മാറുന്നുമുണ്ട്.

ഇരുപതു ഇരുപത്തിനാലു വര്‍ഷം ആ വീട്ടുകാര്‍ക്ക് പരിജയമുള്ള ഈ വ്യക്തി ആ കാലത്തു ചെയാത്ത ആത്മഹത്യാ ഇപ്പൊ എന്തിനു ചെയ്തു? എല്ലാവരുടെ മനസ്സിലുള്ളത് അവരും ചോദിക്കുന്നു എന്ന് മാത്രം. ഈ പോസ്റ്റ് കണ്ടത് കൊണ്ട് രമേശ് വലിയശാല എന്നെ വ്യക്തിയെ ഇഷ്ട്ടപ്പെടുന്ന ലക്ഷകണക്കിന് ആരാധകരുടെ മനസ്സില്‍ തോനുന്ന ചോദ്യങ്ങളാണ് ഇതെല്ലാം. ഒരുനാള്‍ ഈ ദുരൂഹ മരണത്തിന്റെ ദുരൂഹതകളെല്ലാം മാറി സത്യങ്ങള്‍ പുറത്തു വരുമെന്ന് വിശ്വസിക്കുന്നു എന്നും കമന്റുകള്‍ വരുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top