തന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താന്‍ താത്പര്യമില്ല; അപ്പോള്‍ പ്രണയ ബന്ധത്തെ കുറിച്ച് എങ്ങിനെ പരസ്യമായി പറഞ്ഞു എന്ന് ചോദ്യം; വിമര്‍ശനത്തിന് മറുപടിയുമായി രാകുല്‍ പ്രീത് സിംഗ്
തന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താന്‍ താത്പര്യമില്ല; അപ്പോള്‍ പ്രണയ ബന്ധത്തെ കുറിച്ച് എങ്ങിനെ പരസ്യമായി പറഞ്ഞു എന്ന് ചോദ്യം; വിമര്‍ശനത്തിന് മറുപടിയുമായി രാകുല്‍ പ്രീത് സിംഗ്
തന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താന്‍ താത്പര്യമില്ല; അപ്പോള്‍ പ്രണയ ബന്ധത്തെ കുറിച്ച് എങ്ങിനെ പരസ്യമായി പറഞ്ഞു എന്ന് ചോദ്യം; വിമര്‍ശനത്തിന് മറുപടിയുമായി രാകുല്‍ പ്രീത് സിംഗ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. അടുത്തിടെ നടനും നിര്‍മാതാവുമായ ജാക്കി ബഗ്നാനിയുമായുള്ള പ്രണയ ബന്ധത്തെ നടി രാകുല്‍ പ്രീത് സിംഗ് ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് നടി പ്രണയ ബന്ധം തുറന്ന് പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ കല്യാണം എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ തന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താന്‍ താത്പര്യമില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അപ്പോള്‍ പ്രണയ ബന്ധത്തെ കുറിച്ച് എങ്ങിനെ പരസ്യമായി പറഞ്ഞു എന്ന് ചോദിച്ചപ്പോള്‍ അതിന് നടിയുടെ പക്കല്‍ കൃത്യമായ മറുപടി ഉണ്ടായിരുന്നു. ഒരു സെലിബ്രിറ്റി താരത്തിന്റെ ജീവിതം എപ്പോഴും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ് എന്ന് രാകുല്‍ പറയുന്നു.
അത് പൊതു വ്യക്തിത്വത്തിന്റെ മറുവശമാണ്. എന്നിരുന്നാലും അത്തരം ചൂഴ്ന്നുള്ള പരിശോധനകള്‍ തന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് കടക്കാന്‍ അനുവദിയ്ക്കില്ല എന്ന് നടി വ്യക്തമാക്കി. തന്നെ സംബന്ധിച്ച് ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്നത് എന്റെ ജോലിയാണ്. ക്യാമറയ്ക്ക് പിന്നില്‍ തന്റെ സ്വകാര്യ ജീവിതമാണ് എന്നതില്‍ വിശ്വസിക്കുന്ന ആളാണ് എന്ന് രകുല്‍ പ്രീതി പറയുന്നു
പിന്നെ എന്തുകൊണ്ട് പ്രണയ ജീവിതത്തെ കുറിച്ച് പരസ്യമായി പറഞ്ഞു എന്ന് ചോദ്യത്തിനോടും നടി പ്രതികരിച്ചു. ജാക്കിയുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താന്‍ കാരണം അത് മനോഹരമാണെന്ന് കരുതിയത് കൊണ്ടാണ് എന്നും എല്ലാവരും അറിയാന്‍ ആഗ്രഹിച്ചു എന്നും രകുല്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...