Connect with us

കൈകളില്‍ എലികളും പാമ്പുകളും..! സൂര്യയ്ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും അറിയിച്ച് മധുരൈ കളക്ടറേറ്റിനു മുന്നില്‍ ഗോത്രവിഭാഗങ്ങള്‍; തമിഴ്‌നാട്ടിലെ 20 ലക്ഷത്തോളം ആദിവാസികള്‍ സൂര്യയ്‌ക്കൊപ്പം

News

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രം റിലീസായത്. ഇതിനു പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ സൂര്യയ്ക്ക് ഐക്യദാര്‍ഢ്യവും നന്ദിയും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗങ്ങള്‍. ‘ജയ് ഭീം’ എന്ന ചിത്രം തങ്ങളുടെ പ്രതിസന്ധികളെ വെളിച്ചത്തുകൊണ്ടുവന്നെന്ന് തമിഴ്‌നാട് ട്രൈബല്‍ നൊമാഡ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം ആര്‍ മുരുകന്‍ പറഞ്ഞു.

സിനിമയെ പ്രതീകവത്കരിച്ച് കൈകളില്‍ എലികളെയും പാമ്പുകളെയും വഹിച്ചാണ് മധുരൈ കളക്ടറേറ്റിനു മുന്നില്‍ വിവിധ ഗോത്ര വിഭാഗങ്ങളിലുള്ള അന്‍പതോളം പേര്‍ എത്തിയത്. കാട്ടുനായകന്‍, ഷോളഗ, അടിയാന്‍, കാണിക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

‘ആദിവാസികളുടെ പരിതാപകരമായ ജീവിതസാഹചര്യങ്ങളും അവരുടെ അസ്തിത്വവുമൊക്കെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു ജയ് ഭീം എന്ന ചിത്രം. അതിന് സൂര്യയോട് ഞങ്ങള്‍ അതീവ നന്ദിയുള്ളവരാണ്’ എന്ന് എം ആര്‍ മുരുകന്‍ പറഞ്ഞു. അതേസമയം, ചിത്രം തങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാര്‍ സമുദായ സംഘടന രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തമിഴ്‌നാട്ടിലെ 20 ലക്ഷത്തോളം ആദിവാസികള്‍ സൂര്യയ്‌ക്കൊപ്പമാണെന്നായിരുന്നു എം ആര്‍ മുരുകന്റെ മറുപടി.

ടിജെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ലീഗല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചന്ദ്രു എന്ന വക്കീല്‍ കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവിന് നീതിക്കുവേണ്ടി ശ്രമിക്കുന്ന സെങ്കനി എന്ന കഥാപാത്രമായി അഭിനയിച്ച മലയാളി താരം ലിജോമോള്‍ വലിയ കൈയടി നേടിയിരുന്നു.

More in News

Trending

Recent

To Top