News
‘രാജ് കുന്ദ്ര പുതിയൊരു പണിപ്പുരയിലായിരുന്നു’, റെയ്ഡില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത് 70ഓളം അശ്ലീല വീഡിയോകള്‍
‘രാജ് കുന്ദ്ര പുതിയൊരു പണിപ്പുരയിലായിരുന്നു’, റെയ്ഡില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത് 70ഓളം അശ്ലീല വീഡിയോകള്‍
കഴിഞ്ഞ ദിവസമാണ് വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര മുംബൈയില്‍ നീലചിത്ര നിര്‍മാണത്തിന് പിടിയിലായത്. ഇപ്പോഴിതാ കുന്ദ്രയുടെ മുംബയിലെ വസതിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ 70ഓളം അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരം.
രാജ് കുന്ദ്രയെ ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത വീഡിയോകളെല്ലാം രാജ് കുന്ദ്രയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഉമേഷ് കാന്ത് വിവിധ നിര്‍മാണ കമ്പനികളുടെ പേരില്‍ നിര്‍മിച്ചവയാണെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചെടുത്ത വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയായിരുന്നു ഈ ചിത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹോട്ട്‌ഷോട്ട്‌സ് എന്ന മൊബൈല്‍ ആപ്പ് വഴിയായിരുന്നു രാജ് കുന്ദ്ര നീലചിത്രങ്ങള്‍ പ്രധാനമായും വിറ്റിരുന്നത്.
എന്നാല്‍ ഹോട്ടഷോട്ട്‌സിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതില്‍ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് മറിക്കടക്കുന്നതിനു വേണ്ടി പുതിയൊരു ആപ്പിന്റെ പണിപ്പുരയിലായിരുന്നു രാജ് കുന്ദ്രയും കൂട്ടാളികളുമെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
