News
രജനികാന്തിനു വേണ്ടി ആദ്യമായി ആരാധകസംഘടന രൂപീകരിച്ച മധുരൈ മുത്തുമണി അന്തരിച്ചു
രജനികാന്തിനു വേണ്ടി ആദ്യമായി ആരാധകസംഘടന രൂപീകരിച്ച മധുരൈ മുത്തുമണി അന്തരിച്ചു
രജനികാന്തിനു വേണ്ടി ആദ്യമായി ആരാധകസംഘടന രൂപീകരിച്ച വ്യക്തി എ.പി. മുത്തുമണി എന്ന മധുരൈ മുത്തുമണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി മുത്തുമണി ചികിത്സയിലായിരുന്നു. രജനികാന്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആരാധകനായിരുന്നു മുത്തുമണി.
രജനികാന്ത് തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ ആകുന്നതിനു മുന്‍പ് തന്നെ മുത്തുമണി 1977ല്‍ അദേഹത്തിന് വേണ്ടി മധുരയില്‍ ആരാധക സംഘടനയുണ്ടാക്കിയിരുന്നു. 1984-ല്‍ പുറത്തിറങ്ങിയ അന്‍പുള്ള രജനീകാന്ത് സിനിമയിലെ ഗാനമായ മുത്തുമണി ചൂടരേ വാ യഥാര്‍ത്തത്തില്‍ മുത്തുമണിക്കായി രജനീകാന്ത് സമര്‍പ്പിച്ചതാണ്.
സൂപ്പര്‍താരത്തിന്റെ നേതൃത്വത്തില്‍ വിവാഹം നടത്തണമെന്ന മുത്തുമണിയുടെ ആഗ്രഹം അറിഞ്ഞ രജനികാന്ത് 1993-ല്‍ വധൂവരന്മാരെ ചെന്നൈയിലെ വീട്ടില്‍ വിളിച്ചുവരുത്തി ചടങ്ങ് നടത്തിയിരുന്നു.
2020-ല്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോള്‍ രജനികാന്ത് തന്റെ ആരോഗ്യ വിവരം തിരക്കി ഫോണില്‍ ബന്ധപ്പെട്ടു. മധുരയില്‍നിന്ന് ചെന്നൈയിലെത്തിച്ച് ചികിത്സ നല്‍കാന്‍ രജനികാന്ത് തന്നെ മുത്തുമണിക്ക് സൗകര്യമൊരുക്കിയിരുന്നു.
