Connect with us

‘ചതിച്ചല്ലോ ദാസാ’ ദിലീപ് ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല..ആ മൊഴി ദിലീപിന് ഏറ്റവും കൂടുതല്‍ പാരയാകും, രക്ഷപ്പെടാൻ ഓട്ടം തുടങ്ങി! വമ്പൻ ട്വിസ്റ്റിലേക്ക്

News

‘ചതിച്ചല്ലോ ദാസാ’ ദിലീപ് ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല..ആ മൊഴി ദിലീപിന് ഏറ്റവും കൂടുതല്‍ പാരയാകും, രക്ഷപ്പെടാൻ ഓട്ടം തുടങ്ങി! വമ്പൻ ട്വിസ്റ്റിലേക്ക്

‘ചതിച്ചല്ലോ ദാസാ’ ദിലീപ് ഇത് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല..ആ മൊഴി ദിലീപിന് ഏറ്റവും കൂടുതല്‍ പാരയാകും, രക്ഷപ്പെടാൻ ഓട്ടം തുടങ്ങി! വമ്പൻ ട്വിസ്റ്റിലേക്ക്

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ചാനൽ ചർച്ചയിൽ നിരന്തരം ആരോപണം ഉന്നയിക്കുന്ന സംവിധായകനാണ് ബൈജു കൊട്ടാരക്കര. കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ എന്ന സംവിധായകന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതിന് പിന്നാലെ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുകയും പുതിയ ഒരുപാട് മൊഴികളും സാക്ഷികളുമൊക്കെയാണ് വരുന്നതെന്ന് ബൈജു കൊട്ടാരക്കര. വളരെ സത്യസന്ധമായ സാക്ഷികളും തെളിവുകളുമാണ് അതെല്ലാം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കിട്ടത്തില്ല എന്ന് കരുതിയ കാര്യങ്ങള്‍ പോലും കിട്ടിക്കൊണ്ടിരിക്കുന്ന സമയമാണ്.

അപ്പോഴാണ് ദിലിപീന്റെ ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാളായിരുന്ന ദാസന്റെ മൊഴിയും പുറത്ത് വരുന്നത്. വീട്ടിലെ ജോലിക്കാരനായിരുന്നു അദ്ദേഹം, പക്ഷെ എല്ലാ കാര്യങ്ങള്‍ക്കും വർഷങ്ങളായി അവിടെ സ്വാതന്ത്രം ഉണ്ടായിരുന്ന ആളായിരുന്ന ദാസനെന്നും ബൈജു കൊട്ടാരക്കര പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയാണ് അദ്ദേഹം

വർഷങ്ങളായി ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ദാസന്‍ ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്നില്ല. അദ്ദേഹം അവിടുന്ന് പോയി. എൻ്നാല്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ വന്നതിന് തൊട്ട് പിന്നാലെ ദിലീപിന്റെ സഹോദരന്‍ അനൂപ് ദാസനെ വിളിച്ച് വരുത്തുകയും ബാലചന്ദ്ര കുമാർ എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിക്കുകയും ചെയ്യുന്നു. എന്തൊക്കെയാണ് നിങ്ങള്‍ തമ്മില്‍ സംസാരിക്കാറുള്ളതെന്നും ദാസനില്‍ നിന്ന് അനൂപ് അറിയാന്‍ ശ്രമിച്ചെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ദാസനും ബാലചന്ദ്ര കുമാറും തമ്മില്‍ സംസാരിക്കാറുണ്ട്. ബാലചന്ദ്ര കുമാറും ആ വീട്ടിലെ ഒരാളായിരുന്നല്ലോ. ബാലചന്ദ്ര കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കമിട്ട്, അക്കമിട്ട് അനൂപ് ചോദിച്ചപ്പോള്‍ കൂറേയൊക്കെ ദാസന്‍ പറഞ്ഞുകൊടുത്തു. അതിന് ശേഷം അവിടുന്ന് ദാസനേയും കൂട്ടി നേരെ ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാന്റ് പൊഡക്ഷന്‍സിന്റെ ഓഫീസിലേക്ക് പോയി. അവിടെ വെച്ചും ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ഒരുപാടി കാര്യങ്ങള്‍ ചോദിക്കുന്നു.

ഇതിനോടകം പൊലീസ് ദാസനെ വിളിച്ചിരുന്നു, വിളിച്ചിരുന്നെങ്കില്‍ തന്നെ അവർ എന്തെല്ലാമാണ് ചോദിച്ചത് എന്നൊക്കെ ചോദിച്ചു. അവിടുന്നും നേരെ കൊണ്ടുപോയത് രാമന്‍പിള്ള വക്കീലിന്റെ ഓഫീസിലേക്കാണ്. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് സംഭാഷണങ്ങളെക്കുറിച്ചുള്ള ഒരു കാര്യങ്ങളും പൊലീസിനോട് പറയരുതെന്ന നിർദേശം ദാസന് കിട്ടുന്നത് അവിടെ വെച്ചാണ്. ബാലചന്ദ്രകുമാർ അവിടെ ചെന്നിട്ടില്ല എന്ന ഒരു തെളിവ് ഉണ്ടാക്കാനായിരിക്കാം അങ്ങനെ ചെയ്തതെന്നാണ് ഞാന്‍ കരുതുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ബാലചന്ദ്രകുമാർ അവിടെ ചെന്നിരുന്നുവെന്നും, അദ്ദേഹം നല്ല രീതിയിലാണ് പെരുമാറിയത്

മൊഴികള്‍ പൊലീസ് ദാസന്‍ അതിനോടകം കൊടുത്തിരുന്നു. അവിടുന്നും നേരെ ദാസനെ കൊണ്ടു പോയത് ഫിലിപ്പച്ചയാന്‍ എന്ന് വിളിക്കുന്ന മറ്റൊരു അഭിഭാഷകന്റെ വീട്ടിലേക്കാണ്. അവിടെ വെച്ച് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാർ നല്‍കിയ പരാതി മുഴുവന്‍ ദാസനെ വായിപ്പിച്ച് കേള്‍പ്പിച്ചു.

പരാതിയില്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ചൊക്കെ എനിക്ക് ഒന്നും അറിയില്ലെന്ന് മാത്രമേ പറയാവൂ എന്ന നിർദേശം അവിടുന്നും കിട്ടി. എന്തൊരു വിരോധാഭാസമാണെന്ന് ആലോചിച്ച് നോക്കൂ. ഒരു സാക്ഷിയെ പൊലീസ് വിളിച്ചാല്‍ അപ്പോള്‍ തന്നെ ആ സാക്ഷിയെ പൊക്കി നേരെ പൊക്കി ഓഫീസില്‍ കൊണ്ട് വരുന്നു, അവിടെ നിന്നും നേരെ വക്കീല്‍ ഓഫീസുകളിലേക്ക് കൊണ്ടുപോവുന്നു. വക്കീല്‍ ഒരോരോ കാര്യങ്ങള്‍ അക്കമിട്ട് പഠിപ്പിച്ച് വിടുകയും ചെയ്യുന്നു.

ഇതെല്ലാം സംബന്ധിച്ച മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വളരെ വിശദമായി തന്നെ തന്റെ മൊഴി ദാസന്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. മൂന്ന് തവണയായിട്ടാണ് ദാസന്‍ കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്നത്. അത് അവർ രേഖയാക്കി കോടതിയിലും നല്‍കി. ദാസന്റെ ഈ മൊഴി ദിലീപിന് ഏറ്റവും കൂടുതല്‍ പാരയാകും എന്നാണ് പുറത്ത് വരുന്ന വാർത്തകള്‍. വക്കീലന്മാർ കള്ളം പറയാന്‍ പ്രേരിപ്പിച്ച കാര്യങ്ങള്‍ അടക്കം കോടതിയിലുണ്ടെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു

More in News

Trending

Recent

To Top