പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്ന് പിന്മാറിയത് ബാലചന്ദ്രകുമാര്‍, സിനിമ വൈകുന്നതില്‍ ബാലചന്ദ്രകുമാറിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു; ദിലീപിന്റെ വാദങ്ങള്‍ തള്ളി റാഫി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചു. പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്ന് പിന്മാറിയത് ബാലചന്ദ്രകുമാര്‍ എന്നാണ് റാഫി പറയുന്നത്. അതും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇക്കാര്യം അറിയിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
പലകാരണങ്ങളാലാല് സിനിമ വൈകി. മറ്റൊരു സിനിമ വന്നതോടെയാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ കഴിയാതെ പോയത്. ദിലീപിന്റെ സത്യവാങ്മൂലത്തിലെ ഈ പരാമര്‍ശവും റാഫി തള്ളി. സിനിമയില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന് ദേഷ്യമുള്ളതായി അറിയില്ല. സിനിമ വൈകുന്നതില്‍ ബാലചന്ദ്രകുമാറിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും റാഫി വ്യക്തമാക്കി.
സിനിമയില്‍ നിന്നും പിന്മാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ദിലീപിന്റെ വാദം. മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, റാഫിയെ വിളിച്ചുവരുത്തിയത് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ രേഖയിലെ ശബ്ദം തിരിച്ചറിയാനാണെന്ന് എസ്പി മോഹനചന്ദ്രന് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്നും വധഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...