Malayalam
ദിലീപിന് ജയിലില്‍ സഹായം ലഭിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നോ…!, ദിലീപിന് പ്രത്യേക പരിഗണന നല്‍കിയോ…!; വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര് ശ്രീലേഖ
ദിലീപിന് ജയിലില്‍ സഹായം ലഭിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നോ…!, ദിലീപിന് പ്രത്യേക പരിഗണന നല്‍കിയോ…!; വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര് ശ്രീലേഖ
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസ് തന്നെ ദിലീപിനെതിരെ വരുന്നത്. എന്നാല്‍ ദിലീപിന്റെ വക്കീലായ രാമന്‍പ്പിള്ളയുടെ ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദിലീപിന് ഹൈക്കോടതി മുന്‍ കൂര് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
എന്നാല്‍ ഇപ്പോഴിതാ മുന്‍ ഡിജിപി ആര്.ശ്രീലേഖയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭമുഖത്തില്‍ സംസാരിക്കവെയാണ് ദിലീപ് ജയിലില്‍ കിടന്നതിനെ കുറിച്ച് ശ്രീലേഖ പറയുന്നത്. ദിലീപിന് ജയിലില്‍ സഹായം ലഭിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നും വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ശ്രീലേഖയുടെ പ്രതികരണം.
ജയില്‍ ഡിജിപിയായിരിക്കേ ആലുവ ജയിലില്‍ നടന് ദിലീപിന് നല്‍കിയത് റിമാന്‍ഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ വ്യക്തമാക്കി. അന്ന ജയിലില്‍ ദിലീപിന് കമ്പിളി അടക്കം ലഭ്യമാക്കാന്‍ ശ്രീലേഖയായിരുന്നു ഇടപെട്ടത്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഫയര്‍ ഫോഴ്സ് ഡിജിപിയായിരിക്കേ യാത്രയയപ്പ് വേണ്ടെന്ന് വച്ചത് അതുവരെ നേരിട്ട അവഗണന കൊണ്ടാണെന്നും ശ്രീലേഖ. രാഷ്ട്രീയ പിന്‍ബലമുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് അഴിമതി ഉള്‍പ്പെടെ എന്തുമാകാം. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ ഒരു മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
ആലുവ സബ് ജയിലില്‍ ദിലീപിന് വിഐപി പരിഗണന ലഭിച്ചു എന്ന ആക്ഷേപമാണ് അക്കാലത്ത് ഉയര്‍ന്നിരുന്നത്. പ്രത്യേക ഭക്ഷണം ലഭിച്ചിരുന്നു എന്നും കുളിക്കാനും മറ്റും ഇതര തടവുകാര്‍ക്കില്ലാത്ത സൗകര്യം ദിലീപിന് കിട്ടി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എല്ലാ തടവുകാര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ ദിലീപിനെ അയച്ചിരുന്നില്ല. അവര്‍ തിരിച്ചെത്തിയ ശേഷം ദിലീപിനെ മാത്രം ഭക്ഷണം കഴിക്കാന്‍ വിട്ടു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
എല്ലാ തടവുകാരും കുളിച്ചു വന്ന ശേഷമായിരുന്നു ദിലീപിനെ കുളിക്കാന്‍ വിട്ടിരുന്നത്. എല്ലാ തടവുകാരും ഭക്ഷണം കഴിച്ച് തിരിച്ചുവന്ന ശേഷമാണ് ദിലീപിനെ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയിരുന്നത്, ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഭക്ഷണം ദിലീപിനും കിട്ടി, സെല്ലില്‍ ഒരു തവവുകാരനെ ദിലീപിന്റെ സഹായത്തിന് അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളും നടന് ജയിലില്‍ കഴിഞ്ഞ കാലത്ത് ഉയര്‍ന്നിരുന്നു.
ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച വ്യക്തിയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ജയിലില്‍ ദിലീപിന് മികച്ച സൗകര്യം ലഭിക്കുന്നു എന്ന വാര്‍ത്തകള്‍ അന്ന് തന്നെ സുരേഷ് കുമാര്‍ നിഷേധിച്ചിരുന്നു. മറ്റു തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ദിലീപിന് കിട്ടുന്നതെന്നും താരത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായ വേളയില്‍ ചികില്‍സ നല്കിയതെല്ലാം തെറ്റായി പ്രചരിപ്പിച്ചുവെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഡിജിപിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് സുരേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ആലുവ ജയിലില്‍ എത്തിയത്. വളരെ കുറച്ച് നേരം മാത്രമായിരുന്നു കൂടിക്കാഴ്ച.
തെറ്റ് ചെയ്തില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കുന്നു എന്നും ദിലീപ് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി പറഞ്ഞ കാര്യങ്ങള്‍ വച്ച് ദിലീപിനെ പ്രതി ചേര്‍ക്കുകയാണുണ്ടായതെന്നും സുരേഷ് കുമാര്‍ അന്ന് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. വിവാദമുയര്‍ന്ന വേളയില്‍ ജയില്‍ ഡിജിപി ആയിരുന്ന ആര് ശ്രീലേഖ അന്നുതന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
