Malayalam
ബാലചന്ദ്രകുമാറിനെ അറിയാം.., കാറില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്; പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ വിളി പുറത്ത്!
ബാലചന്ദ്രകുമാറിനെ അറിയാം.., കാറില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്; പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ വിളി പുറത്ത്!
നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാല്‍ ഇപ്പോഴിതാ ദിലീപിന് കുരുക്കായി എത്തിയിരിക്കുകയാണ് ജയിലിലെ ഫോണ്‍വിളി. മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍, സുനിയുടെ സഹതടവുകാരനും സാക്ഷിയുമായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണം ആണ് പുറത്ത് വന്നത്. ജിന്‍സന്‍ ബാലചന്ദ്രകുമാറിനെ അറിയാമോ എന്നുള്ള ചോദ്യത്തിന് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനില്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
ആലുവയിലെ ദിലീപിന്റെ വീട്ടില്‍വെച്ചും ഹോട്ടലില്‍ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനില്‍ പറയുന്നുണ്ട്. ഇത് ആദ്യമായാണ് പള്‍സര്‍ സുനി ജയിലില്‍ നിന്നും ഒരാളെ വിളിക്കുന്ന സംഭാഷണം പുറത്ത് വരുന്നത്. ഇക്കഴിഞ്ഞാ ഡിസംബര്‍ 31 നാണ് ജിന്‍സണിന്റെ ഫോണിലേയ്ക്ക് കോള്‍ വരുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്താണെന്ന് പള്‍സര്‍ സുനി കൗതുകത്തോടെയാണം് ചോദിക്കുന്നത്.
അതിന് കൃത്യമായി ജിന്‍സന്‍ മറുപടിയും പറയുന്നുണ്ട്. ആ ഘട്ടത്തിലാണ് ജിന്‍സന്‍ ബാലചന്ദ്രകുമാറിനെ അറിയാമോ എന്ന് ചോദിക്കുന്നതും പള്‍സര്‍ സുനി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതും. ഒരുമിച്ച് ഒരു കാറില്‍ സഞ്ചരിച്ചിട്ടുള്ളതായും പള്‍സര്‍ സുനി വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ഇതിനിടെ ഫോണ്‍വിളിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.
ഒന്നാം പ്രതിയായ നടന്‍ ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കെതിരെയാണ് ക്രമിനില്‍ ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുള്ളത്. എഫ്‌ഐആര്‍ ഇന്ന് ആലുവ മജിസ്‌ടേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഗൂഡാലോചന നടന്ന സാഹചര്യത്തിലാണിത്. നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി സുനില്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിലുള്ള തീരുമാനവും പ്രത്യേക സംഘം ഇന്ന് തീരുമാനിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെപുതിയ കേസ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന് വിളിക്കപ്പെടുന്ന സുനില്‍ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
ബാലചന്ദ്രകുമാറിനെ രണ്ട് വട്ടം ചോദ്യം ചെയ്തതതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡുമായി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യിലെത്തിയ വിജീഷിനെയും മുഖ്യപ്രതി സുനിയെയും ചോദ്യം ചെയ്യാന്‍ ഉടന്‍ കോടതി അനുമതി തേടും. ഈ മാസം 20-ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതി നിര്‍ദേശം.
