Malayalam
എന്നൊക്കെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ടോ അന്നെല്ലാം ദിലീപിന്റെ കണ്ടകശനി തുടങ്ങും!, ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം, തെളിവുകളിതാ
എന്നൊക്കെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ടോ അന്നെല്ലാം ദിലീപിന്റെ കണ്ടകശനി തുടങ്ങും!, ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം, തെളിവുകളിതാ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസം കഴിയും തോറും നിര്‍ണായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തെളിവുകളടക്കം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഇതിനു പിന്നാലെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. അതും ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ചു.
അടുത്തിടെയാകട്ടെ, കുടുംബസമേതം ദിലീപ് വനിത മാഗസീന് നല്‍കിയ അഭിമുഖമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന് എതിരെ കേസെടുത്തു എന്നതാണ് പുതുതായി എത്തുന്ന വിവരം. ഒരു ചാനല്‍ പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘എസ്.പി കെ.എസ് സുദര്‍ശന്റെ കൈ വെട്ടണം’ എന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവുകളും പുറത്ത് വന്നിരുന്നു.
അങ്ങനെ കുറച്ച് ദിവസങ്ങളായി മാറി മാറി വിമര്‍ശനങ്ങള്‍ കേള്‍ക്കുകയാണ് ദിലീപ്. ഈ സാഹചര്യത്തില്‍ പറയാതിരിക്കാന്‍ വയ്യ…, ദിലീപിന് എന്തോ കണ്ഠക ശനി തന്നെയാണ്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് ദിലീപ് എപ്പോഴൊക്കെ എക്‌സ്‌ക്യൂസിവ് ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ടോ… അതിന് പിന്നാലെ കേസായി…,അറസ്റ്റായി…,ജയിലായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസ് കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, ദിലീപിന്റെ പേരും പങ്കും ഉയര്‍ന്നു കേള്‍ക്കുന്നു. അങ്ങനെയിരിക്കെ ദിലീപ് കരുതി തന്റെ ‘നിരപരാധിത്തം’ ആ പ്രമുഖ മാധ്യമം വഴി പുറത്ത് പറയാമെന്ന്.
2017 ഏപ്രില്‍ പത്തിനായിരുന്നു തന്റെ കുടുംബജീവിതത്തെ കുറിച്ചും കാവ്യയുമായുള്ള വിവാഹത്തെ കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ‘ഇര’യാക്കിയതിനെ കുറിച്ചുമെല്ലാം ദിലീപ് തുറന്ന് പറഞ്ഞത്. മാത്രമല്ല, തനിക്കെതിരെ വാര്‍ത്ത കൊടുത്ത മറ്റ് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഈ പ്രമുഖ മാധ്യമത്തിലൂടെ കണക്കിന് പറഞ്ഞിട്ടുമുണ്ട്.
ഇന്റര്‍വ്യൂ പുറത്തെത്തി.., ചര്‍ച്ചയായി.., ചര്‍ച്ചകള്‍ മൂര്‍ച്ഛിച്ചു ഒടുക്കം ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ദിലീപ് ജയിലിലുമായി. ദിലീപിനെതിരെ തെളിവുണ്ട്. അറസ്റ്റ് ചെയ്യണം സഹകരിക്കണം എന്ന് പറഞ്ഞ് പോലീസ് കൂട്ടിക്കൊണ്ട് വരികയായിരുന്നു. പുറത്ത് നിന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു ചിരി വരുത്തി അകത്ത് കയറി എങ്കിലും പോലീസുകാരുടെ ചോദ്യം ചെയ്യലില്‍ ‘ദിലീപേട്ടന്‍’ പൊട്ടിക്കരയുകയായിരുന്നു.
തനിക്കെതിരായ തെളിവുകള്‍ പോലീസുകാര്‍ നിരത്തിയതോടെ നിയന്ത്രണം പോയി, അടുത്ത ബന്ധുക്കളെ കാണണമെന്നായി. കുട്ടികളെ നഴ്‌സറിയില്‍ കൊണ്ടാക്കിയ ശേഷം അമ്മയെ കാണണം എന്ന് പറഞ്ഞ് കരയുമ്പോള്‍ ടീച്ചര്‍മാര്‍ വിളിച്ച് കാണിക്കാറില്ലല്ലോ…, അത് പോലെ ഇവിടെയും പോലീസുകാര്‍ അതിന് അനുവദിച്ചില്ല. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷം നേരെ ജയിലിലേയ്ക്ക്.., അഞ്ച് സഹതടവുകാര്‍ക്കൊപ്പം ആറാമനായി ദിലീപ്. ഒപ്പം ഉണ്ടായിരുന്നതാകട്ടെ, പിടിച്ചുപറി കേസിലും മാല മോഷണകേസിലും അകത്തായവരായിരുന്നു.
ഇപ്പോഴിതാ വീണ്ടും അങ്ങനൊരു അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ദിലീപ്. കഴിഞ്ഞ തവണത്തെ പോലെ തന്നെ ‘നിരപരാധിത്തം’ പറഞ്ഞ് ദിലീപെത്തി. ഇവിടെ ചെറിയൊരു വ്യത്യാസം എന്തെന്നാല്‍ കുടുംബം കൂടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ്. തുടര്‍ന്ന് ഇന്റര്‍വ്യൂ കേരളത്തിനകത്തും പുറത്തും വാര്‍ത്തയായി, വൈറലായി. ഒടുക്കം ദിലീപ് ജയിലിലേയ്ക്ക് വീണ്ടും പോകുമോ എന്ന് വഴിയേ തന്നെ കണ്ടറിയണം. മാഗസീന്റെ കവര്‍ ചിത്രത്തില്‍ നീല കളര്‍ ഷര്‍ട്ടുമിട്ട് കുടുംബത്തിനൊപ്പം ചിരിച്ചുകൊണ്ട് ഇന്റര്‍വ്യൂ കൊടുത്തപ്പോള്‍ ദിലീപ് സ്വപ്‌നത്തില്‍ പോലും കരുതി കാണില്ല ആ ‘മാണ്‍ട്രേക്ക്’ പണി തുടങ്ങുമെന്ന്.