Connect with us

മോഹന്‍ലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല, മലയാളികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ടെന്നും പ്രിയദര്‍ശന്‍

Malayalam

നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ഇപ്പോഴിതാ റീമേക്കുകള്‍ ഒരിക്കലും മലയാളി പ്രേക്ഷകര്‍ക്ക് ദഹിക്കില്ലെന്ന് പറയുകയാണ് പ്രിയദര്‍ശന്‍. ഹംഗാമ 2 കണ്ട പലരും അഭിനേതാക്കളുടെ പ്രകടനം മിന്നാരത്തിലെ അത്രപോര എന്ന് വിമര്‍ശനമുന്നയിച്ചിരുന്നതിനെ കുറിച്ചും പറയുകയാണ് പ്രിയദര്‍ശന്‍.

‘സിനിമ കണ്ട പലരും പറഞ്ഞത് സത്യമാണ്. മലയാളത്തിലെ അഭിനേതാക്കള്‍ മാസ്റ്റര്‍ ആക്ടേഴ്‌സാണ്. മോഹന്‍ലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല. അതിന്റെ 20 ശതമാനം കിട്ടിയാല്‍ തന്നെ പടം വിജയമാണ്.

മലയാളിക്ക് ഒരിക്കലും റീമേക്കുകള്‍ ദഹിക്കില്ല. പക്ഷേ അത് പ്രശ്‌നമല്ല. എന്റെ ഓരോ സിനിമയും ബോളിവുഡില്‍ ഹിറ്റായപ്പോഴും മലയാളികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്. അതുപോലെ ഹംഗാമ 2വിന് നേരെയും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.

പക്ഷേ ഹംഗാമ 2 മലയാളികള്‍ക്ക് വേണ്ടി എടുത്ത സിനിമയല്ല. അത് ഹിന്ദി സംസാരിക്കുന്ന രാജ്യത്തെ വലിയൊരു ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാനായി എടുത്ത സിനിമയാണ്. അവര്‍ക്കത് ഇഷ്ടമായെങ്കില്‍ സിനിമ വിജയമാണ്,’ പ്രിയദര്‍ശന്‍ പറയുന്നു.

അതുകൊണ്ട് ഞാന്‍ മറ്റൊരു രീതി സ്വീകരിച്ചു. ഏത് സിനിമയാണോ റീമേക്ക് ചെയ്യുന്നത് അതിനെ മാറ്റിയെഴുതി ബോളിവുഡ് പ്രേക്ഷകരുടെ സിനിമയാക്കി മാറ്റുക. അതുവഴി റീമേക്കില്‍ ഒരു കള്‍ച്ചര്‍ ഷിഫ്റ്റ് നടത്തുക,’ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top