Malayalam
‘നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍.. ദേ ഇപ്പോള്‍ ട്രോളന്‍’; ഇങ്ങേര്‍ക്കിതെന്ത് പറ്റിയെന്ന് ആരാധകര്‍
‘നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍.. ദേ ഇപ്പോള്‍ ട്രോളന്‍’; ഇങ്ങേര്‍ക്കിതെന്ത് പറ്റിയെന്ന് ആരാധകര്‍
നടനായും സംവിധായകനായും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്നെ ട്രോളാനും മറ്റൊരാള്‍ടെ സഹായവും വേണ്ട എന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
പൃഥ്വിരാജും എഡിറ്റര്‍ അഖിലേഷ് മോഹനനും ആണ് ട്രോളിലുള്ളത്. മാസ്‌ക് ധരിക്കാതെ എഡിറ്റിംഗില്‍ ശ്രദ്ധിക്കുന്ന അഖിലേഷ് മോഹനനെയും അത് നോക്കി ഇരിക്കുന്ന പൃഥ്വിരാജിനെയുമാണ് കാണാനാവുക. ‘ആ ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ…’ എന്ന് പൃഥ്വിരാജ് പറയുന്നതും അഖിലേഷ് മോഹനന്‍ ഒരു മാസ്‌ക് ധരിച്ച് ഇരിക്കുന്നതും ആണ് ട്രോള്‍.
‘ഒരുപക്ഷേ എഡിറ്റര്‍മാര്‍ക്ക് മാത്രമേ ഇത് മനസിലാകൂ’- എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. കുരുതി ലൊക്കേഷന്‍ ആണെന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗും പൃഥ്വിരാജ് ചേര്‍ത്തിട്ടുണ്ട്. താരത്തിന്റെ എപ്പോഴത്തെയും പോസ്റ്റുകള്‍ പോലെ തന്നെ ഇതും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
”നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍.. ദേ ഇപ്പോള്‍ ട്രോളന്‍”, ”ശോ.. പിന്നേം മലയാളം… അതും ട്രോള്‍… ഇങ്ങേര്‍ക്കിതെന്ത് പറ്റി..” എന്നിങ്ങനെയാണ് ചില രസകരമായ കമന്റുകള്‍. പൃഥ്വിരാജിന്റെ കുരുതി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് നിര്‍മ്മിച്ചത്.
