Malayalam
‘എമ്പുരാന്’ എപ്പോള്‍…, ലൂസിഫറിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ച് എത്തിയ പൃഥ്വിരാജിനൊട് ചോദ്യങ്ങളുമായി ആരാധകര്‍
‘എമ്പുരാന്’ എപ്പോള്‍…, ലൂസിഫറിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ച് എത്തിയ പൃഥ്വിരാജിനൊട് ചോദ്യങ്ങളുമായി ആരാധകര്‍

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. മലയാളത്തില്‍ നിന്ന് ആദ്യ 200 കോടി ക്ലബ്ബില്‍ കയറിയ സിനിമ കൂടിയാണ് ഇത്. ചിത്രം റിലീസായിട്ട് രണ്ടു വര്ഷത്തിലേറെയായിരിക്കെ സോഷ്യല്‍ മീഡിയയിലൂടെ ലൂസിഫറിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.
ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തുള്ള ഫോട്ടോയാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റിനു പിന്നാലെ പ്രേക്ഷകരുടെ ചോദ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ എപ്പോഴാണ് തുടങ്ങുകയെന്നും, എമ്പുരാന് കാണാന്‍ കാത്തിരിക്കുകയാണ് എന്നും ആരാധകര്‍ പറയുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ‘എമ്പുരാന്’ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
കൊവിഡ് കാരണം ചിത്രം മാറ്റിവെച്ചത്തോടെ മോഹന്‍ലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് ബ്രോ ഡാഡി സംവിധാനം ചെയ്തു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ധു പനയ്ക്കലാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സംഗീത സംവിധാനം ദീപക് ദേവ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...