Connect with us

എന്റെ ജീവിതത്തിലേക്ക് സ്‌നേഹവും സന്തോഷവും കൊണ്ടുവന്നതിന് ഒരുപാട് നന്ദി; നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി, സന്തോഷ വാര്‍ത്ത അറിയിച്ച് താരം

Malayalam

മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ അര്‍ച്ചന സുശീലന്‍ വീണ്ടും വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്‍. അമേരിക്കയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് താരം ഈ കാര്യം പുറത്തുവിട്ടത്. നിരവധി ആളുകളാണ് ഇപ്പോള്‍ താരത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

പ്രവീണ്‍ എന്ന വ്യക്തിയെ വിവാഹം ചെയ്തു. നിങ്ങളെ എന്റെ ജീവിതത്തില്‍ ലഭിക്കുവാന്‍ ഞാന്‍ ഒരുപാട് ഭാഗ്യം ചെയ്തിരിക്കുന്നു. എന്റെ ജീവിതത്തിലേക്ക് സ്‌നേഹവും സന്തോഷവും കൊണ്ടുവന്നതിന് ഒരുപാട് നന്ദി എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇളം പിങ്ക് നിറത്തിലുള്ള ലഹങ്ക ആണ് താരം ധരിച്ചത്.

കുറച്ച് നാളുകളായി അര്‍ച്ചനയോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട്. അര്‍ച്ചനയുടെ യാത്രകളിലും പ്രവീണ്‍ പങ്കാളിയാണ്. മനോജ് യാദവിനേയാണ് അര്‍ച്ചന ആദ്യം വിവാഹം ചെയ്തത്. 2014ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. അര്‍ച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു.

അര്‍ച്ചനയുടെ അച്ഛന്‍ മലയാളിയും അമ്മ നേപ്പാളിയുമാണ്. ആര്യയുടെ ആദ്യ ഭാര്‍ത്താവായ രോഹിതാണ് അര്‍ച്ചനയുടെ ഒരു സഹോദരന്‍. മലയാളത്തിലെ പ്രമുഖ സീരിയലുകളിലൂടെ നമ്മുടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായികമാരില്‍ പ്രധാന താരമാണ് അര്‍ച്ചന സുശീലന്‍. അര്‍ച്ചന ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു. അര്‍ച്ചന സുശീലന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

More in Malayalam

Trending

Recent

To Top