നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
സംവിധായകനായും ഗായകനായും കഴിവ് തെളിയിച്ച താരം ഇപ്പോഴിതാ നല്ലൊരു കഹോണ്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്. ആഗോള തലത്തില്‍ ശ്രദ്ധേയമായ ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതെ’ എന്ന ഗാനത്തിനാണ് പൃഥ്വിരാജ് കഹോണില്‍ താളം പിടിച്ചത്.
ജെ.ടിക്കൊപ്പമുള്ള സംഗീത രാത്രി കൂടെ നല്ല ഭക്ഷണവും എന്നാണ് വീഡിയോ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഈ വീഡിയോ സുപ്രിയ മേനോനും പങ്കുവച്ചിട്ടുണ്ട്.
നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. ‘പൃഥ്വിരാജിന് ഇതും വശമുണ്ടോ, സകലകലാ വല്ലഭന്’ എന്നൊക്കെയാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...